ദോഹ: ഖത്തര്‍ ടോട്ടല്‍ ഓപണ്‍ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യം സെമിയിലത്തെി. ക്രൊയേഷ്യയുടെ ഡാരിജ ജുറാക്ക്- കാനഡയുടെ ഗാബ്രിയേല ഡാബ്രോവ്സ്കി സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ മിര്‍സ-ചെക്ക് റിപ്പബ്ളിക്കിന്‍െറ ബാര്‍ബറ സ്ട്രൈക്കൊവ സഖ്യം സെമിയിലത്തെിയത്. അതേസമയം ലോക രണ്ടാം നമ്പര്‍ താരവും ഒന്നാം സീഡുമായ ജര്‍മ്മനിയുടെ ആന്‍ജലീഖ് കെര്‍ബര്‍ ഓപണില്‍ നിന്ന് പുറത്താവുന്നതിനും കാണികള്‍ സാക്ഷിയായി. ഖലീഫ ടെന്നീസ് ആന്‍റ് സ്ക്വാഷ് കോംപ്ളക്സിലെ സെന്‍റര്‍ കോര്‍ട്ടില്‍ ഇന്നലെ രാവിലെയായിരുന്നു മല്‍സരം. ആന്‍ജലീഖ് കെര്‍ബര്‍ റഷ്യയുടെ ലോക 32 ാം നമ്പര്‍ താരം ഡാരിയ കസാറ്റിന്‍കയോടാണ് പരാജയപ്പെട്ടത്. 6-4, 6-0, 6-4 എന്ന സ്കോറിനാണ് ഡാരിയ കെര്‍ബറിനെ മുട്ടുകുത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.