ഖത്തർ: സൂഖുകളിലെ ഷോപ്പുകൾക്ക് നാല് മാസം വാടകയിളവ്

ദോഹ: സൂഖ് വാഖിഫ്, അൽ വക്റ ഓൾഡ് സൂഖ് തുടങ്ങിയ പാരമ്പര്യ വാണിജ്യ കേന്ദ്രങ്ങളിലെ ഷോപ്പുകൾക്ക് നാല് മാസത്തെ വാട കയിളവ് പ്രഖ്യാപിച്ചു. കോവിഡ്–19​െൻറ പശ്ചാത്തലത്തിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ കാരണമാണ് വാടകയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ൈപ്രവറ്റ് എൻജിനീയറിങ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ മുതൽ നാല് മാസത്തേക്കാണ് ഇളവ്.


ഓൾഡ് അൽഖോർ സൂഖ്, നജാദ മാർക്കറ്റ് എന്നിവിടങ്ങളിലെ ഷോപ്പുകൾ, സൂഖ് വാഖിഫിനോട് ചേർന്ന ഫാലിഹ്, അസീരി മാർക്കറ്റുകൾ, ദേയ്റാ മാർക്കറ്റ്, നാസർ ബിൻ സൈഫ് മാർക്കറ്റ് തുടങ്ങി ൈപ്രവറ്റ് എൻജിനീയറിങ് ഓഫീസിന് കീഴിലുള്ള ഷോപ്പുകൾക്കെല്ലാം ഇളവ് ലഭിക്കും.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സ്വകാര്യ മേഖലയെ േപ്രാത്സാഹിപ്പിക്കുന്നതി​െൻറയും അധികാരികളുടെ മാർഗനിർദേശങ്ങളുടെയും ഭാഗമായാണ് വാടകയിനത്തിൽ ഷോപ്പുകൾക്ക് ഇളവ് നൽകുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടറും ൈപ്രവറ്റ് എൻജിനീയറിങ് ഓഫീസിലെ ഓൾഡ് മാർക്കറ്റ്സ്​ ഡിവിഷൻ മേധാവിയുമായ മുഹമ്മദ് അൽ സാലിം പറഞ്ഞു.

Tags:    
News Summary - qatar souq rent-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.