ദോഹ: കേരളത്തിലെ പ്രമുഖ എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ പാലക്കാട് എൻ.എസ്.എസ് കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പൂർവവിദ്യാർഥി സംഘടനയായ അനെക്സ് ഖത്തർ ദോഹയിലെ ഹിൽട്ടൺ ഹോട്ടലിൽ ഫെൻടെക് ‘26 എന്ന പേരിൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫിൻടെക്, എനർജി ടെക് മേഖലകളിലെ ഏറ്റവും പുതിയ പ്രവണതകളും കൃത്രിമ ബുദ്ധിയുടെ (എ.ഐ) മുന്നേറ്റങ്ങളും വിഷയമാക്കി നടക്കുന്ന പരിപാടിയിൽ സാങ്കേതിക അവതരണങ്ങളും പാനൽ ചർച്ചകളും സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ബിസിനസ് ഉടമകളും സീനിയർ മാനേജ്മെന്റ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പരിപാടി ഉദ്ഘാടനം ചെയ്യും.
1997ൽ ഖത്തറിൽ രൂപവത്കരിച്ച അനെക്സ് ഖത്തർ, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലുമായി അഫിലിയേറ്റ് സംഘടനയാണ്. എൻജിനീയറിങ് സമൂഹത്തിന്റെ സാങ്കേതിക പുരോഗതിക്കായി സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ശാസ്ത്ര പ്രദർശന മത്സരങ്ങൾ, നേതൃത്വ -വ്യക്തിത്വ വികസന പരിപാടികൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ ഇക്കാലയളവിൽ സംഘടിപ്പിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ എൻജിനീയർ ദിലീപ്, പ്രസിഡന്റ് എൻജിനീയർ ലീന, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, അനുശ്രീ എന്നിവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്കായി 55521176 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.