ദോഹ: തുർക്കിയയിൽ അർബുദ ചികിത്സക്കായി റഫർ ചെയ്യപ്പെട്ട സിറിയയിലെ രോഗികൾക്കായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി റെസിഡൻഷ്യൽ സെന്റർ തുറന്നു. സിറിയയിലെ നിർധനരായ രോഗികളെ സഹായിക്കുന്നതിനും അവർക്ക് പ്രത്യേക ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിനുമുള്ള മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഡിപെൻഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായാണ് റെസിഡൻഷ്യൽ സെന്റർ തുറന്നത്.
സിറിയയിൽനിന്ന് ചികിത്സക്കായി എത്തുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും തുർക്കിയയിൽ താമസിക്കാൻ സുരക്ഷിതവും സഹായകരവുമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 11 മാസത്തിനിടെ സിറിയയിൽനിന്ന് റഫർ ചെയ്യപ്പെട്ട ആയിരത്തോളം രോഗികൾക്ക് ഈ സെന്റർ സഹായകമാക്കും.
ആരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള താമസസൗകര്യം, പ്രത്യേക പോഷകാഹാര പരിപാടികൾ, ആശുപത്രികളിലേക്കുള്ള ഗതാഗത സൗകര്യം, മാനസിക-സാമൂഹിക പിന്തുണ, ഫിസിയോതെറപ്പി എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. രോഗികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.