ദോഹ: ഏറ്റവും കുറഞ്ഞ അർബുദ മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തറും. പ്രോസ്റ്റേറ്റ് കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കാൻസർ അതിജീവന നിരക്കിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഖത്തർ അഞ്ചാം സ്ഥാനം നേടി. സൗദിയാണ് ഏറ്റവും കാൻസർ മരണനിരക്ക് കുറഞ്ഞ രാജ്യം.
ലക്ഷം പേരിൽ 49.34 ആണ് സൗദിയിലെ കാൻസർ മരണനിരക്ക്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിന് ഊന്നൽ നൽകുന്നതാണ് അർബുദവ്യാപനം കുറക്കാൻ ഈ രാജ്യങ്ങൾക്ക് സഹായകമാവുന്നത്.
അൾട്രാ പ്രൊസസ്ഡ് ഭക്ഷ്യവിഭവങ്ങൾ വളരെ കുറവും, പരമ്പരാഗത ഭക്ഷണക്രമവും സവിശേഷതയായി ചൂണ്ടിക്കാട്ടുന്നു. ഒമാൻ, മെക്‌സിക്കോ, യു.എ.ഇ, ഖത്തർ എന്നിവയാണ് സൗദി അറേബ്യക്ക് പിറകിലുള്ള രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.