ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ മത്സരിച്ച ഖത്തർ അണ്ടർ-23 ഫുട്ബാൾ ടീം
Posted On
date_range Updated On
date_range അണ്ടർ 23 ഏഷ്യാകപ്പ്: ഖത്തറിന് യോഗ്യത
ദോഹ: 2022 ജൂൺ ഒന്നു മുതൽ 19 വരെ ഉസ്ബകിസ്താൻ വേദിയാവുന്ന അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളിന് ഖത്തറിന് യോഗ്യത. ദോഹയിൽ നടന്ന ഗ്രൂപ് 'എ'യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് ഖത്തർ യോഗ്യത നേടിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ യമൻ, ശ്രീലങ്ക ടീമുകളെ തോൽപിച്ച ഖത്തർ, അവസാന മത്സരത്തിൽ സിറിയക്കെതിരെ 1-1ന് സമനില പാലിച്ചെങ്കിലും ഗ്രൂപ്പ് ജേതാക്കളെന്ന സ്ഥാനം നഷ്ടമായില്ല.
ആതിഥേയരായ ഉസ്ബെകിസ്താൻ ഉൾപ്പെടെ 16 ടീമുകളാണ് അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.