Posted On
date_range Updated On
date_range മിഡിലീസ്റ്റിലെ ഏറ്റവും മികച്ച ബാങ്കായി ക്യു.എൻ.ബി വീണ്ടും
ദോഹ: മിഡിലീസ്റ്റിലെ ഏറ്റവും മികച്ച ബാങ്കായി ക്യു.എൻ.ബി (ഖത്തർ നാഷനൽ ബാങ്ക്) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ദ ബാങ്കർ മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച 1000 ബാങ്കുകളുടെ പട്ടികയിലാണ് മിഡിലീസ്റ്റിലെ മികച്ച ബാങ്കുകളിൽ ക്യു.എൻ.ബി ഒന്നാമതെത്തിയത്.
ആഗോള തലത്തിൽ മികച്ച ബാങ്കുകളുടെ പട്ടികയിൽ 72ാമത് എത്തിയ ക്യു.എൻ.ബിയുടെ 2019ലെ കണക്കുകൾ പ്രകാരം അടിസ്ഥാന മൂലധനം 10.4 ശതമാനം വർധിച്ച് 24.9 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം ആഗോള തലത്തിൽ 75ാം റാങ്കിലായിരുന്നു ക്യു.എൻ.ബിയുടെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.