ദോഹ: ലോകത്തിൽ തന്നെ അധ്യാപക^ വിദ്യാർഥി അനുപാതത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നായി ഖത്തർ. രാജ്യത്തെ ഒാരോ 12 വിദ്യാർഥികൾക്കും ഒരു ടീച്ചറുണ്ടെന്ന് വിദ്യാഭ്യാസ^ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപക കാര്യ വിഭാഗം ഡയറക്ടർ അഹമ്മദ് ജുമാ ജസിമനി വ്യക്തമാക്കി.
ലോക അധ്യാപക ദിനം ആഘോഷിക്കുന്നതിനുള്ള മന്ത്രാലയത്തിെൻറ ഒരുക്കങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ചയാണ് അധ്യാപക ദിനം. ഖത്തറിൽ 56 രാജ്യങ്ങളിൽ നിന്നായി 14,037 പേർ അധ്യാപക വൃത്തിയിൽ ഏർപ്പെടുന്നുണ്ട്. പബ്ലിക് സ്കൂളിലേക്ക് അധ്യാപകരെ ഒരുക്കുന്ന വിവിധ പദ്ധതികളും നടക്കുന്നുണ്ട്.
ഖത്തറിലെ എല്ലാ സ്കൂളുകളിലും അധ്യാപക ദിനാഘോഷത്തിെൻറ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച അധ്യാപകരെ ആദരിക്കുകയും ചെയ്യും. 2017^ 18 അക്കാദമിക വർഷത്തിൽ 422 അധ്യാപകർക്ക് പ്രൊഫഷനൽ ലൈസൻസ് നൽകിയതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് അധ്യാപക ദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന് പബ്ലിക് റിേലഷൻസ് ആൻറ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഹസൻ അബ്ദുല്ല അൽ മുഹമ്മദി പറഞ്ഞു. 100 മുതിർന്ന അധ്യാപകരെ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.