കൂടുതൽ വിമാന സർവിസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്

ദോ​ഹ: വ്യോ​മാ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്ന​തോ​ടെ, കൊ​ച്ചി അ​ട​ക്കം ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ല​ണ്ട​ൻ അ​ട​ക്കം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും മ​റ്റ് എ​യ​ർ കാ​ർ​ഗോ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പാ​ർ​ട്ട്മെ​ന്റ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി, കൊ​ച്ചി, മും​ബൈ എ​ന്നീ ഇ​ന്ത്യ​യി​ലെ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലേ​ക്കും മോ​സ്കോ, ല​ണ്ട​ൻ ഹീ​ത്രൂ, ബീ​ജി​ങ്, കെ​യ്‌​റോ, ജി​ദ്ദ, മ​നി​ല, ഫ്രാ​ങ്ക്ഫ​ർ​ട്ട്, കൊ​ളം​ബോ, മി​ലാ​ൻ തുട​ങ്ങിയ ലോ​ക​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വി​സു​ക​ളാ​ണ് തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് ന​ട​ത്തു​ക.

അ​തേ​സ​മ​യം, ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മു​ള്ള സാ​ധാ​ര​ണ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഖ​ത്ത​ർ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യോ​മാ​തി​ർ​ത്തി വീ​ണ്ടും സു​ര​ക്ഷി​ത​മാ​യി തു​റ​ന്നാ​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും ഖ​ത്ത​ർ എ​യ​ർ​വേ​സ് വെ​ബ്‌​സൈ​റ്റോ ആ​പ്പോ അ​ല്ലെ​ങ്കി​ൽ ട്രാ​വ​ൽ ഏ​ജ​ന്റു​മാ​യോ ബ​ന്ധ​പ്പെ​ടു​ക.

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യും സു​ര​ക്ഷാ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രി​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക. 

Tags:    
News Summary - Qatar Airways announces more flight services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.