പ്രളയം: സൗ​ഹൃ​ദ സം​ഗ​മം

ദോഹ: പ്രളയത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന കേ​ര​ള​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച്​ സ​​െൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി മ​ദീ​ന ഖ​ലീ​ഫ സോ​ൺ സൗ​ഹൃ​ദ സം​ഗ​മം നടത്തി. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്​ടം സം​ഭി​ച്ച​വ​ർ​ക്കും ദു​രി​താ​ശ്വാ​സ​ത്തി​ൽ മു​ഴു​കി​യ​വ​ർ​ക്കും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു വെ​ക്കു​വാ​നു​ള്ള വേ​ദി​യാ​യി പരിപാടി മാറി.

പ്ര​ള​യ​കാ​ല​ത്ത് ര​ക്ഷാ^​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൈ​ക്കൊ​ണ്ട ഐ​ക്യ​വും മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ ന​വ​കേ​ര​ള നി​ർ​മി​തി​ക്കാ​യി മു​ന്നേ​റാ​ൻ സാ​ധി​ക്കണമെന്ന് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി.​ഐ.​സി സോ​ണ​ൽ പ്ര​സി​ഡ​ൻറ്​ അ​ബ്ദു​റ​ഹ്മാ​ൻ പു​റ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ഹാ​ൻ ക​രീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷി​ബു ഫി​ലി​പ്പ് ക​വി​താ​ലാ​പ​നം ന​ട​ത്തി. അ​ബ്ദു​ൽ വ​ഹ​ദ്, സ​ണ്ണി ഇ​ടു​ക്കി, മ​ഹി​മ, സ​ലാ​ഹു​ദ്ദീ​ൻ ചേ​രാ​വ​ള്ളി, ജൗ​ഹ​ർ എ​ന്നി​വ​ർ പ്ര​ള​യാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കുവെ​ച്ചു. മു​ഹ​മ്മ​ദ് സാ​ക്കി​ർ സ്വാ​ഗ​ത​വും റ​ഷാ​ദ് പു​റ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.