ദോഹ: മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിെൻറ പുതിയ ആപ്ലിക്കേഷനായ ‘ഔനി’ൽ 93 വ്യത്യസ്ത ഒാൺലൈൻ സേവനങ്ങൾ. ആപ്പിൾ സ്റ്റോറിലും ആൻേഡ്രായിഡിലും ലഭ്യമായ ആപ്പിെൻറ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം നടന്ന മന്ത്രാലയത്തിെൻറ പഞ്ചവത്സര പദ്ധതി പ്രഖ്യാപനത്തിനിടെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് നിർവഹിച്ചത്. ഉപഭോക്താവിന് ഏറ്റവും മികച്ച ഒാൺലൈൻ സുരക്ഷയാണ് ആപ്പ് നൽകുന്നത്. ഉപഭോക്താവിെൻറ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒ ടി പി(വൺ ടൈം പാസ്വേഡ്) അയച്ചാണ് ആപ്പിലെ ഓരോ വ്യവഹാരവും ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റം വിഭാഗം ഡയറക്ടർ ഹംദ അബ്ദുൽ അസീസ് അൽ മദീദ് പറഞ്ഞു.
ഏത് സമയത്തും എവിടെ നിന്നും മന്ത്രാലയത്തിെൻറ സേവനങ്ങൾ ഉപയോഗിക്കുവാൻ ഉപഭോക്താവിന് സാധിക്കും. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ മികവുറ്റ രീതിയിലാക്കുകയെന്നതാണ് ഇതിന് പിന്നിലെന്നും ഹംദ പറഞ്ഞു. ലോഞ്ചിംഗുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ സേവനങ്ങളടക്കം പുതിയ സേവനങ്ങളുൾപ്പെട 93 സേവനങ്ങൾ ആപ്പിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അപേക്ഷകളുടെയും മറ്റു സേവനങ്ങളുടെയും ട്രാക്കിംഗിനുള്ള സൗകര്യവും ആപ്പിൽ ഉണ്ട്. രാജ്യത്ത് ആദ്യമായി മന്ത്രാലയ സേവനങ്ങൾ മൊബൈൽ ആപ്പ് വഴി പൊതുനജങ്ങൾക്ക് ലഭ്യമാക്കിയത് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയമാണെന്ന് ഹംദ അബ്ദുൽ അസീസ് പറഞ്ഞു. 2011ലാണ് മന്ത്രാലയം മൊബൈൽ ആപ്ലിക്കേഷൻ വഴി സേവനങ്ങൾ നൽകാനാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.