ദോഹ: വുഖൈർ വോളി കൂട്ടായ്മയുടെ നേതൃത്വത്തിൽ മുന്‍ ദേശീയ വോളി താരം ഹാരിസ് പാലങ്ങാടിനെ ആദരിക്കുന്നു. സെപ്റ്റംബര്‍ 28ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ വുഖൈര്‍ വോളീ സ്റ്റേഡിയത്തിലാണ് പരിപാടി. ഇതിന് മുന്നോടിയായി സൗഹൃദ വോളിബാള്‍ മത്സരങ്ങള്‍ നടക്കും. ഖത്തറിലെ വോളിബാള്‍ താരങ്ങളും വോളിബാള്‍ പ്രേമികളും ഒരുമിക്കും. നവീന്‍, ഫസ്ജര്‍, ഖാദര്‍, സലീം എന്നിവരുടെ നേതൃത്തിലുള്ള നാല് ടീമുകള്‍ മൽസരിക്കും.
ഫാസ് ഫൈസല്‍, സമീര്‍, ഷംസീര്‍, അഷ്റഫ് തങ്ങള്‍, ഹാരിസ് അലക്സ്, തന്‍സീര്‍, ഫാമി, ഹെൻറി, വിനയന്, ബിജു, താഹിര്‍, ഷാനവാസ്, ഹാറൂണ്‍, സഫീര്‍, അസ്ലം, നബിന്, ഷഫീഖ് മാസ്റ്റര്‍, ഹാരിസ് കണ്ടിയില്‍, നബീല്‍, ഷാ, സുഹൈല്‍ കരീം, ഇല്യാസ്, മണി, സല്‍വ അജിത്, റെക്സ് പ്രോബിന്, സുമന്, നിക്സണ്, പ്രശാന്ത്, അബ്ബാസ് എന്നിവര്‍ നാലു ടീമുകളിലായി അണിനിരക്കും. വിജയികള്‍ക്ക് അല്‍ കിൻഡി ട്രേഡിങ് എസ്റ്റാബ്ലിഷ്മെൻറ് സ്പോണ്സര് ചെയ്യുന്ന ട്രോഫി നൽകും. ഇതിന് ശേഷം വുഖൈര്‍ വോളി ടീം ജഴ്സി പ്രകാശനവും മുന്‍ ദേശീയ വോളീ താരം ഹാരിസ് പാലങ്ങാടിനെ ആദരിക്കലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.