ദോഹ: ഇന്തോനേഷ്യയിലെ പാലംബാങിലും ജക്കാർത്തയിലുമായി 18ാമത് ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങിയപ്പോൾ അത് ഖത്തർ എയർവേയ്സിനും അഭിമാന നിമിഷം. ഗെയിംസ് സംഘാടകർക്ക് ഖത്തർ എയർവേയ്സ് പ്രശംസയും അഭിനന്ദനവും അറിയിച്ചു. ഗെയിംസിെൻറ ഔദ്യോഗിക എയർലൈൻ പങ്കാളിയാണ് ഖത്തർ എയർവേയ്സ്.
ഏഷ്യൻ ഗെയിംസിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ആദ്യം മുതൽ അവസാനം വരെ വിജയകരമായി ഏഷ്യൻ ഗെയിംസ് നടത്തിക്കൊണ്ടുപോകാൻ സംഘാടകർക്കായെന്നും ഖത്തർ എയർവേയ്്സ് സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
ഒളിംപിക്സിന് ശേഷമുള്ള ഏറ്റവും വലിയ ഗെയിംസ് വേദിയായ ഏഷ്യൻ ഗെയിംസിെൻറ ഔദ്യോഗിക പങ്കാളിയായതിൽ അഭിമാനിക്കുന്നുവെന്നും ഗെയിംസ് വിജയമാക്കിയ സംഘാടകർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു. ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഖത്തർ ആറ് സ്വർണമുൾപ്പെടെ 13 മെഡലുകളുമായി 15ാം സ്ഥാനത്ത് എത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഏഷ്യൻ ഗെയിംസിെൻറ ഔദ്യോഗിക എയർലൈൻ പാർട്ട്ണർമാരായി ഖത്തർ എയർവേയ്സ് തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ 2006ൽ ദോഹ ആതിഥ്യമരുളിയ ഏഷ്യൻ ഗെയിംസിെൻറ ഔദ്യോഗിക എയർലൈൻ പങ്കാളിയായിരുന്നു ഖത്തർ എയർവേയ്സ്.
2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വരെ ഫിഫയുടെ ഔദ്യോഗിക എയർലൈൻ പങ്കാളികളും ഖത്തർ എയർവേയ്സാണ്. 2017 മെയ് മാസത്തിലാണ് ഖത്തർ എയർവേയ്സ് ഫിഫയുമായുള്ള കരാർ വിവരം പുറത്തുവിട്ടത്. കരാർ പ്രകാരം ലോക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് പുറമേ, ഫിഫ ക്ലബ് ലോകകപ്പ്, വനിതാ ലോകകപ്പ്, ഫിഫ അണ്ടർ 20 ലോകകപ്പ്, അണ്ടർ 17 ലോകകപ്പ്, ഫിഫ ബീച്ച് സോക്കർ ലോകകപ്പ്, ഫിഫ ഇൻററാക്ടീവ് ലോകകപ്പ് എന്നിവയുടെ ഔദ്യോഗിക എയർലൈൻ പങ്കാളികളും ഖത്തർ എയർവേയ്സാണ്. കായിക മേഖലയിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നതിൽ ഖത്തർ എയർവേയ്സ് പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. ജർമൻ ഫുട്ബോളിലെ അതികായരായ ബയേൺ മ്യൂണിക്കിെൻറ പ്ലാറ്റിനം പാർട്ട്ണർ, ഇറ്റാലിയൻ വമ്പന്മാരായ എ എസ് റോമ, അർജൻറീനയിൽ നിന്നുള്ള ബൊക്ക ജൂനിയേഴ്സ് എന്നിവയുടെ ഒഫീഷ്യൽ ജെഴ്സി സ്പോൺസർഷിപ്പ് എന്നിവയും ഖത്തർ എയർവേയ്സിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.