ദോഹ മെേട്രായിലേക്കുള്ള പുതിയ െട്രയിനുകൾ ഹമദ് തുറമുഖത്തെത്തി • ദോഹ മെേട്രാ െട്രയിനുകൾ 110 ആയി വർധിക്കും
ദോഹ: കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടിയിലും രാജ്യത്തെ വികസനപ്രവൃത്തികൾ മുടക്കമില്ലാതെ തുടരുന്നു. കോവിഡ് നിയന്ത്രണങ്ങൾ രാജ്യം നാലുഘട്ടമായി പിൻവലിക്കുകയാണ്. സെപ്റ്റംബറിലെ അവസാനഘട്ടത്തിൽ ദോഹ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളും പ്രവൃത്തിച്ചുതുടങ്ങും. അതിനിടെ ദോഹ മെേട്രായിലേക്കുള്ള പുതിയ െട്രയിനുകൾ ഹമദ് തുറമുഖത്തെത്തി. ഖത്തർ റെയിൽ അറിയിച്ചതാണ് ഇക്കാര്യം. ജപ്പാനിലെ കിൻകി ഷർയോ കമ്പനിയുമായി നേരത്തെയുള്ള കരാർ പ്രകാരമാണ് െട്രയിനുകൾ എത്തിയത്.
രണ്ട് െട്രയിനുകളാണ് കഴിഞ്ഞ ദിവസം തുറമുഖത്ത് എത്തിയത്. 35 അധിക െട്രയിനുകൾ വരും മാസങ്ങളിലായി രാജ്യത്തെത്തും. െട്രയിനുകളുടെ ഡെലിവറി ഷെഡ്യൂൾ പ്രകാരം അടുത്ത വർഷം രണ്ടാം പാദത്തിലായിരിക്കും ദോഹ മെേട്രാ സർവീസിനാവശ്യമായ അവസാന െട്രയിൻ എത്തുകയെന്ന് ഖത്തർ റെയിൽ വ്യക്തമാക്കി. ഇതോടെ ദോഹ മെേട്രായിലെ െട്രയിനുകളുടെ എണ്ണം 75ൽ നിന്നും 110 ആയി വർധിക്കും.
തുറമുഖത്തെത്തിയ െട്രയിനുകൾ കൂട്ടിച്ചേർക്കുന്നതിനും പരീക്ഷണ ഓട്ടം നടത്തുന്നതിനുമായി ഉടൻ വക്റ സ്റ്റേഷനിലേക്ക് മാറ്റും. സുരക്ഷാ പരിശോധനകൾക്ക് ശേഷമായിരിക്കും െട്രയിനുകൾ ഗതാഗതത്തിനായി ഉപയോഗിക്കുക.
മെേട്രാ ശൃംഖലയുടെ ശേഷി വർധിപ്പിക്കും
മെേട്രാ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിന് പുതിയ െട്രയിനുകൾ നിർണായക പങ്ക് വഹിക്കും. 2022ലെ ലോകകപ്പുമായി ബന്ധപ്പെട്ട് 1.5 ദശലക്ഷം ഫുട്ബോൾ േപ്രമികൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷ. ദോഹ മെേട്രായുടെ ഭാവി വിപുലീകരണ പദ്ധതി കൂടി കണക്കിലെടുത്താണ് െട്രയിനുകളുടെ എണ്ണം കൂട്ടുന്നത്.
ദോഹ നഗരത്തിനുള്ളിൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ ഗതാഗതമാണ് ദോഹ മെേട്രാ യാത്രക്കാർക്ക് ഉറപ്പ് നൽകുന്നതെന്നും ദോഹയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളുമായും ദോഹ മെേട്രാ ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഖത്തർ റെയിൽ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബൈഇ പറഞ്ഞു. ഫിഫ ലോകകപ്പിനായി ഖത്തറിലെത്തുന്നവർക്ക് തടസ്സമില്ലാതെ മിതമായ നിരക്കിൽ രാജ്യത്തിെൻറ പ്രധാന ഭാഗങ്ങളിൽ യാത്ര ചെയ്യുന്നതിന് ദോഹ മെേട്രാ വലിയ പങ്ക് വഹിക്കും.
ജപ്പാനിലെ ഒസാക്കയിലെ കിൻകി ഷർയോ കമ്പനിയാണ് െട്രയിനുകളുടെ രൂപകൽപനയും നിർമാണവും നടത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ൈഡ്രവർ രഹിത മെേട്രാ െട്രയിൻ ശൃംഖലകളിലൊന്നാണ് ദോഹ മെേട്രാ. മണിക്കൂറിൽ 100 കിലോമീറ്ററാണ് െട്രയിനുകളുടെ വേഗത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.