ഇതാ, പ്രവാസിതൊഴിലാളികൾക്ക്​ ഇൻറർനെറ്റിൻെറ അനന്തസാധ്യതകൾ

ദോഹ: പ്രവാസിതൊഴിലാളികൾക്ക്​ ഇൻറർനെറ്റിൻെറ അനന്തസാധ്യതകൾ നൽകാനായി ഖത്തർ നടപ്പാക്കുന്ന ‘ബെറ്റർ കണക്ഷൻസ്​’ വിജയത്തിലേക്ക്​. രാജ്യത്തെ കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ 1.6 ദശലക്ഷം തൊഴിലാളികൾ ഗുണഭോക്താക്കളായതായി റിപ്പോർട്ട്. ‘ബെറ്റർ കണക്ഷൻ’ ആരംഭിച്ച് അഞ്ചു വർഷത്തിനുള്ളിൽ 1.5 ദശലക്ഷം തൊഴിലാളികൾ എന്ന ലക്ഷ്യം മറികടന്ന് 1,679,000 തൊഴിലാളികളിലേക്കാണ് പദ്ധതി എത്തിയിരിക്കുന്നത്. രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഇൻറർനെറ്റ് സൗകര്യം സൗജന്യമായി നൽകുന്നതിലൂടെ ഡിജിറ്റൽ രംഗത്ത് അവരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുകയും ജീവിതശൈലി മെച്ചപ്പെടുത്തുകയുമെന്ന ലക്ഷ്യം മുൻനിർത്തിയാണ്​ പദ്ധതി. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം, റീച്ച് ഔട്ട് ടു ഏഷ്യ, എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ തുടങ്ങിയവരും പിന്തുണയുമായി രംഗത്തുണ്ട്. 2013ലാണ് ബെറ്റർ കണക്ഷൻസ്​ പദ്ധതി പരീക്ഷണാടിസ്​ഥാനത്തിൽ ആരംഭിച്ചതെങ്കിലു 2015ലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. തൊഴിൽ സാമൂഹികകാര്യമന്ത്രാലയത്തി​െൻറ സഹകരണത്തോടെ ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യമായി ഇൻറർനെറ്റ്, കമ്പ്യൂട്ടർ, ചില ഒാൺലൈൻ സേവനങ്ങൾ, താമസസ്​ഥലങ്ങളിൽ തന്നെ പ്രത്യേക പരിശീലനം എന്നിവയാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. ഇതി​െൻറ വിജയത്തിനായി സന്നദ്ധപ്രവർത്തകരെ പ്രത്യേകം പരിശീലനം നൽകി പദ്ധതിയിലേക്കെത്തിച്ചത് റോട്ടയാണ്.

തൊഴിലാളികൾക്ക്​ കമ്പ്യൂട്ടറുകൾ, സ്​മാർട്ട്​ ഫോണുകൾ
ബെറ്റർ കണക്ഷൻസ് പദ്ധതി വഴി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ തന്നെ പ്രത്യേകം കമ്പ്യൂട്ടറുകൾ സ്​ഥാപിച്ചു. 
തൊഴിലാളികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുന്നതിൽ സന്നദ്ധ പ്രവർത്തകരുടെ പങ്ക് വലുതാണ്. ആദ്യ ഘട്ടം വിജയകമരായി പൂർത്തിയാക്കിയതിനെ തുടർന്നാണ് കൂടുതൽ വിപുലീകരണത്തോടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്. 2017 മുതൽ 2020 ഫെബ്രുവരി വരെയായിരുന്നു രണ്ടാം ഘട്ട പദ്ധതി.

ഴിലാളികൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ള അഞ്ച് ഭാഷകളിലായി ഹുകൂമി വെബ്സൈറ്റിൽ ആയിരത്തോളം പുതിയ ഉള്ളടക്കങ്ങൾ രൂപപ്പെടുത്തുകയായിരുന്നു ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. വിദേശ തൊഴിലാളികൾക്കായി കുറഞ്ഞ നിരക്കിൽ സ്​മാർട്ട് ഫോണുകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. വിവരസാങ്കേതിക ഉപകരണങ്ങളിലേക്ക് അവരെക്കൂടി കൊണ്ടുവരികയാണ് ഉദ്ദേശ്യം. 


മൂന്ന് വർഷത്തിനുള്ളിൽ 50000ത്തിലധികം തൊഴിലാളികൾക്ക് വിവരസാങ്കേതിക മേഖലയിൽ പ്രത്യേക പരിശീലനം നൽകിയതും ഇതി​െൻറ ഭാഗമാണ്. തൊഴിലാളികളുടെ തൊഴിൽപരമായും വ്യക്തിപരമായും വികാസത്തിന് അവസരം നൽകാൻ രണ്ടാം ഘട്ടത്തിലൂടെ സാധിച്ചുവെന്നാണ് പദ്ധതിയുടെ ഫലങ്ങൾ വ്യക്തമാക്കുന്നത്. സ്വദേശങ്ങളിൽ കുറഞ്ഞ കാലം സ്​കൂളുകളും മറ്റു വിദ്യാഭ്യാസ സൗകര്യങ്ങളും ലഭ്യമായിട്ടുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്നതായിരുന്നു പദ്ധതി.

തൊഴിലാളികളിൽ സന്തോഷം, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയ കൊണ്ട് വരാനും ഇതിലൂടെ സാധിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുറമെയുള്ളവരുമായി കൂടുതൽ അടുത്തിടപഴകുന്നതിനും മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നതിനും ഡിജിറ്റൽ സാക്ഷരത വലിയ അളവിൽ സഹായകമായിട്ടുണ്ട്.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.