റി​യ കു​ര്യ​ൻ മെ​ഡ​ലു​മാ​യി

സീ​ഷോ​ർ റ​ൺ; റി​യ കു​ര്യ​ന്​ വെ​ങ്ക​ല​ത്തി​ള​ക്കം

ദോ​ഹ: വി​ദേ​ശ അ​ത്‍ല​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ മാ​റ്റു​ര​ച്ച ഖ​ത്ത​ർ അ​ത്​​ല​റ്റി​ക്​ ഫെ​ഡ​റേ​ഷ​ൻ സീ​ഷോ​ർ റ​ണ്ണി​ൽ മെ​ഡ​ല​ണി​ഞ്ഞ്​ മ​ല​യാ​ളി താ​രം. ബാ​ഡ്​​മി​ൻ​റ​ണി​ൽ രാ​ജ്യ​ന്താ​ര നേ​ട്ട​ങ്ങ​ൾ കൊ​യ്​​ത കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി റി​യ കു​ര്യ​നാ​ണ്​ മൂ​ന്ന്​ കി​ലോ​മീ​റ്റ​ർ വി​ഭാ​ഗം ഓ​ട്ട​ത്തി​ൽ മൂ​ന്നാം സ്​​ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ണ്ട​ർ 16 വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ബി​ർ​ള സ്​​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സു​കാ​രി മാ​റ്റു​ര​ച്ച​ത്. അ​ൽ ബെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ന്​ പു​റ​ത്തെ ട്രാ​ക്കി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ന്റെ ദേ​ശീ​യ ചാ​മ്പ്യ​ൻ ഉ​ൾ​പ്പെ​ടെ താ​ര​ങ്ങ​ളു​മാ​യാ​ണ്​ റി​യ മാ​റ്റു​ര​ച്ച​ത്.

ബാ​ഡ്​​മി​ൻ​റ​ൺ വേ​ൾ​ഡ്​ ഫെ​ഡ​റേ​ഷ​ൻ റാ​ങ്കി​ങ്​ താ​ര​മാ​യ റി​യ കു​ര്യ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ബ​ഹ്​​റൈ​നി​ൽ ന​ട​ന്ന ജൂ​നി​യ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​ൻ ദേ​ശീ​യ ത​ല​ത്തി​ലും നി​ര​വ​ധി വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി റി​യ താ​യ്​​ല​ൻ​ഡ്, യു.​എ.​ഇ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും മ​ത്സ​രി​ച്ചു. ഖ​ത്ത​റി​ലെ പ്ര​മു​ഖ ബാ​ഡ്​​മി​ൻ​റ​ൺ പ​രി​ശീ​ല​ന സ്​​ഥാ​പ​ന​മാ​യ എ​ൻ.​വി.​ബി.​എ​സി​ലാ​ണ്​ പ​രി​ശീ​ലി​ക്കു​ന്ന​ത്. പ്ര​ധാ​ന കാ​യി​ക ഇ​നം ബാ​ഡ്​​മി​ൻ​റ​ൺ ആ​ണെ​ങ്കി​ലും ഓ​ട്ട​ത്തി​ലും മി​ടു​ക്കി​യാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​ണ്​ റി​യ​യു​ടെ ട്രാ​ക്കി​ലെ നേ​ട്ട​ങ്ങ​ൾ. ഗ​ൾ​ഫ്​ മാ​ധ്യ​മം ഖ​ത്ത​ർ റ​ൺ, ഖ​ത്ത​ർ റ​ണ്ണി​ങ്​ സീ​രീ​സ്, സ്​​കൂ​ൾ ഒ​ളി​മ്പ്യാ​ഡ്​ തു​ട​ങ്ങി​യ നി​ര​വ​ധി പ്രാ​ദേ​ശി​ക ഓ​ട്ട​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​രു​ന്നു. ഖ​ത്ത​റി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജി​തേ​ഷ്​ കു​ര്യ​നാ​ണ്​ പി​താ​വ്. മാ​താ​വ്​ റി​ങ്കു മ​റി​യം ജോ​ൺ.

Tags:    
News Summary - Qatar Athletic Federation Seashore Run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.