സു​ഡാ​നി​ലേ​ക്ക് ആം​ബു​ല​ൻ​സും മ​രു​ന്നു​മെ​ത്തി​ച്ച് ഖ​ത്ത​ർ

ദോ​ഹ: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യി സു​ഡാ​നി​ലേ​ക്ക് മ​രു​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളെ​ത്തി​ച്ച് ഖ​ത്ത​ർ. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ർ സാ​യു​ധ​സേ​ന വി​മാ​നം 25 ട​ൺ വ​സ്തു​ക്ക​ളെ​ത്തി​ച്ച​ത്. ര​ണ്ട് ആം​ബു​ല​ൻ​സു​ക​ൾ, മ​രു​ന്ന്, ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യാ​ണ് ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്​​മെ​ന്റ്, ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ച​ത്. ഇ​തോ​ടെ, 18 വി​മാ​ന​ങ്ങ​ളി​ലാ​യി 555 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ ഖ​ത്ത​ർ സു​ഡാ​നി​ലെ​ത്തി​ച്ചു ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് സു​ഡാ​നി​ൽ ​ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. സ​ർ​വ​നാ​ശം വി​ത​ച്ച ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ഇ​തി​ന​കം 15,000ത്തി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്

Tags:    
News Summary - Qatar brings ambulance and medicine to Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT