ദോഹ: കേന്ദ്ര സർക്കാറിെൻറ പുതിയ തീരുമാനപ്രകാരം, അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന പോലീസിെൻറ പുതിയ വെരിഫിക്കേഷന് ശേഷം മാത്രമേ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) ലഭ്യമാകൂവെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാ വിഭാഗത്തിൽ പെട്ട അപേക്ഷകർക്കും ഇത് ബാധകമാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി.പി.സി.സി ലഭിക്കേണ്ടവർ നേരത്തെ തന്നെ അപേക്ഷ നൽകണം.
തുടർന്ന് പൊലീസ് വെരിഫിക്കേഷന് ശേഷമായിരിക്കും സർട്ടിഫിക്കറ്റ് നൽകുക. ഖത്തറിൽ കുടുങ്ങിയ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് പി.സി.സി ആവശ്യമില്ല. പ്രധാനമായും കോൺസുലർ സേവനങ്ങൾക്ക് മാത്രമാണ് പി.സി.സി ആവശ്യമായി വരുന്നതെന്നും എംബസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.