ഖത്തറിൽ മൂന്ന്​ പേർക്കുകൂടി രോഗമുക്​തി; 44 പേർക്ക്​ കോവിഡ്​

ദോഹ: ഖത്തറിൽ 44 പേർക്ക്​ കൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. മൂന്ന്​ പേർക്കുകൂടി രോഗമുക്​തിയായി. ഇതുവരെ രോഗ മുക്​തി നേടിയത്​ ആകെ 48 പേരാണ്​. ആകെരോഗികൾ 634 ആയി. രോഗം ബാധിച്ച്​ കഴിഞ്ഞ ദിവസം ഒരാൾ മരിക്കുകയും ചെയ്​തു. ഈയടുത്ത ്​ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ ഖത്തറിൽ തിരിച്ചെത്തിയ ആളുകളുമായി ബന്ധമുള്ളവരാണ്​ പുതുതായി രോഗം ബാധിച്ച ചിലർ.

മറ്റുള്ളവർ മുമ്പ്​ രോഗബാധിതരായ ആളുകളുമായി സമ്പർക്കം പുലർത്തിയവരാണ്​. അതേസമയം, കോവിഡ് 19നെ തുടര്‍ന്ന് ബംഗ്ലാദേശി സ്വദേശി മരിച്ചതിൽ ഖത്തറിലെ ബംഗ്ലാദേശി അംബാസഡര്‍ അശുദ് അഹമ്മദിനെ ഖത്തർ അനുശോചനം അറിയിച്ചു. വിദേശകാര്യ സഹമന്ത്രി ലുൽവ ബിന്‍ത് റാഷിദ് അല്‍ ഖാതിറാണ് അനുശോചനം അറിയിച്ചത്. ഖത്തറില്‍ പ്രവാസിയായ 57കാരനായ ബംഗ്ലാദേശിക്ക് ഈ മാസം 16നാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിരവധി അസുഖങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം ശനിയാഴ്ചയാണ് മരിച്ചത്.

ഖത്തറിലുള്ള മുഴുവന്‍ പേര്‍ക്കും ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗങ്ങളാണ് ലഭ്യമാക്കുന്നതെന്ന്​ വിദേശകാര്യ മന്ത്രാലയത്തി​േൻറയും ദുരന്ത നിവാരണ സുപ്രിം കമ്മിറ്റിയുടേയും വക്താവ് കൂടിയാണ്​ ലുൽവ പറഞ്ഞു. ഖത്തറിലേയും ലോകത്തിലേയും കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അവസ്ഥകള്‍ അവര്‍ വിശകലനം ചെയ്തു. ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ ഖത്തറിലുള്ള എല്ലാവര്‍ക്കും മികച്ച സുരക്ഷ നൽകാന്‍ ഖത്തര്‍ കാണിക്കുന്ന ശ്രദ്ധയെ എടുത്തുപറഞ്ഞ അംബാസഡര്‍ ബംഗ്ലാദേശ് സര്‍ക്കാറിൻെറ കടപ്പാടും അറിയിച്ചു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.