ദോഹ: കോവിഡിൽനിന്ന് സുരക്ഷക്കായി രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ വുഖൂദ് പ്ര ത്യേക മൈക്രോചിപ്പുകൾ അവതരിപ്പിച്ചു. പണകൈമാറ്റവും ബാങ്ക് കാർഡുകളുടെ കൈമാറ്റവും ഒഴിവാക്കാനാണിത്. വ്യക്തിഗത ഉപഭോക്താക്കൾക്കാണ് ഇത്തരത്തിലുള്ള ചിപ്പുകൾ നൽകുക. ഇത് കാറിെൻറ പെട്രോൾ ടാങ്കിനടുത്ത് ഘടിപ്പിക്കുകയാണ് വേണ്ടത്. പെട്രോൾ അടിക്കുേമ്പാൾ ഈ ചിപ്പിൽനിന്ന് ഉപഭോക്താവിന് തെൻറ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പെട്രോളിനുള്ള പണം കൈമാറാം.
പെട്രോൾ സ്റ്റേഷെൻറ നമ്പർ, തീയതി, ഇന്ധനത്തിെൻറ അളവ്, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ചിപ്പ് വഴി ഉപഭോക്താവിന് അറിയാൻ കഴിയും. 195 റിയാൽ നൽകിയാൽ വുഖൂദ് ഒരു ടാഗ് നൽകുകയാണ് ചെയ്യുക. ഖത്തർ ഐഡി, വാഹനത്തിെൻറ ഇസ് തിമാറ എന്നിവ സഹിതം ജൂൺ 17 വരെ ഈ ടാഗ് വുഖൂദിൽനിന്ന് സ്വന്തമാക്കാം. വിവരങ്ങൾക്ക് 40217777, 8003835 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ജനങ്ങളുെട ആരോഗ്യം കണക്കിലെടുത്താണ് പുതിയ സംവിധാനമെന്നും പൊതുജനാരോഗ്യമന്ത്രാലയവുമായി സഹകരിച്ചാണ് നടപടികൾ സ്വീകരിക്കുന്നതെന്നും വുഖൂദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.