ദോഹ: കോവിഡിെൻറ പശ്ചാത്തലത്തിൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച പൊതുസ്ഥാപനങ്ങളിലുള്ള കടകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ വിവിധ വാടക ഇക്കാലയളവിൽ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ബര്‍വ റിയല്‍ എസ്റ്റേറ്റ്, മുശൈരിബ് പ്രോപ്പര്‍ട്ടീസ് തുടങ്ങിയവ വാടകയിലും സേവന ബില്ലുകളിലും ഇളവുകള്‍ നൽകുമെന്ന് അറിയിച്ചു. ഈ കേന്ദ്രങ്ങൾക്കകത്ത് മലയാളികൾ അടക്കമുള്ളവർ റസ്റ്റാറൻറുകൾ, കോഫി ഷോപ്പുകൾ തുടങ്ങിയവ നടത്തുന്നുണ്ട്. കേന്ദ്രങ്ങൾ അടക്കുന്നത് സ്ഥാപന ഉടമകളെയും വാടകക്കാരെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നുണ്ട്. വാടക ഒഴിവാക്കുമെന്ന പ്രഖ്യാപനം ഇത്തരക്കാർക്ക് ഏറെ ആശ്വാസമാണ്.
ഏപ്രില്‍ മുതല്‍ മൂന്നു മാസത്തേക്ക് വാടക ഈടാക്കുന്നത് ബര്‍വ റിയല്‍ എസ്റ്റേറ്റ് നീട്ടിയിട്ടുണ്ട്. മുശൈരിബ് പ്രോപ്പര്ട്ടീസിെൻറ റീെട്ടയില്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ പാനീയ ഔട്ട്ലെറ്റുകള്‍ക്കും മാര്‍ച്ച് 15 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വാടകയിലും സര്‍വിസ് ചാര്‍ജുകളിലും ഇളവ് നൽകും. റസ്റ്റാറൻറുകളുടെയും കഫേകളുടെയും ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും വാടകയിലും വൈദ്യുതി, വെള്ളം ഉള്‍പ്പെടെയുള്ള ബില്ലുകളിലും ഇളവുകള്‍ നൽകുന്നതായി കഴിഞ്ഞദിവസം കതാറയും അറിയിച്ചിരുന്നു. മാർച്ച് 15 മുതലുള്ള വാടകയാണ് ഒഴിവാക്കിക്കൊടുക്കുക. കതാറയിലെ എല്ലാ പരിപാടികളും നേരത്തേതന്നെ റദ്ദാക്കിയിട്ടുണ്ട്. ഇവിടത്തെ റസ്റ്റാറൻറുകളടക്കമുള്ളവ പൂട്ടിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.