ദോഹ: ലോകം മുഴുവൻ വലിയൊരു പന്തായി മാറുന്ന കാൽപന്തുകളിയുടെ ലോകമേളക്ക് സാക്ഷ്യംവഹ ിക്കാൻ ഖത്തറിന് ഇനി കേവലം 1000 ദിവസങ്ങൾ മാത്രം. അർധരാത്രിയോടെ (മക്ക സമയം) തുടങ്ങിയ കൗണ്ട്ഡൗൺ ഒന്നാം ദിവസം ബുധനാഴ്ച അർധരാത്രിയോടെ അവസാനിക്കും. ഖത്തർ ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പ് 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടക്കുന്നത്. 1000 ദിന കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിെൻറ ഭാഗമായി ഖത്തറിെൻറ കായിക ചാനലായ ബി.ഇ.എന്‍ പ്രത്യേക പരിപാടികളാണ് സംപ്രേഷണം ചെയ്യുന്നത്.
മിഡില്ഈസ്റ്റ്് മെന മേഖലയില്‍ ഫിഫ ലോകകപ്പിെൻറ ഔദ്യോഗിക സംപ്രേഷണാവകാശവും ബി.ഇ.എന്നിനാണ്. പെലെ, മറഡോണ, പ്ലാറ്റിനി തുടങ്ങിയ ഫുട്ബാള്‍ ഇതിഹാസങ്ങളുടെ ചരിത്രം സൃഷ്ടിച്ച മത്സരങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ‘2022 ഫിഫ ലോകകപ്പ് ഖത്തറിലേക്ക് 1000 ദിനങ്ങള്‍’ എന്ന പ്രമേയത്തിലുള്ള പ്രത്യേക പരിപാടികളായി സംപ്രേക്ഷണം ചെയ്യുന്നത്. ഫിഫ ലോകകപ്പ് ട്രോഫിയും ചാനല്‍ സ്റ്റുഡിയോയില്‍ പ്രദര്‍ശിപ്പിക്കും. ഈജിപ്ഷ്യന്‍ ഇതിഹാസം മുഹമ്മദ് അബുട്രിക, ഖത്തര്‍ ഫുട്ബാള്‍ ഇതിഹാസം മുബാറക് മുസ്തഫ, സുപ്രീം കമ്മിറ്റി പ്രതിനിധികള്‍, ബി.ഇ.എന്‍ താരം മുഹമ്മദ് സാദണ് അല്‍ഖുവാരി എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേക പരിപാടിയും കായികപ്രേമികളുടെയും ആസ്വാദകരുടെയും മനംകവർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.