ദോഹ: ഓരോ അരിമണിയിലും അതു കഴിക്കുന്നവരുടെ പേര് എഴുതിവെച്ചിട്ടുണ്ടെന്നാണ് വിശ്വാസ ം. എന്നാൽ, ഒരു പേരുവിവരങ്ങളുമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കുന്നുകൂടുന്നതിെൻറ ആശങ്കയ ിലാണിപ്പോൾ ലോകം. കഴിക്കുന്നതിനേക്കാളേറെ കുപ്പത്തൊട്ടികളിലേക്ക് വലിച്ചെറിയപ്പെ ടുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ് അനുദിനം കൂടിക്കൊണ്ടിരിക്കുകയാണിന്ന്. ഭക്ഷ്യസുരക്ഷക്ക് തടസ്സം സൃഷ്്ടിക്കുന്നതും അർഹരായവർക്ക് ഭക്ഷണം നിഷേധിക്കപ്പെടുന്നതുമായ ഇൗ പുറംതള്ളൽ ചെറുക്കാൻ നവീനമായ പദ്ധതിയൊരുക്കാനുള്ള ശ്രമത്തിലാണ് ഖത്തർ. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് (എം.എം.ഇ) സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചാണ് കഴിക്കുന്നതിലേറെ വലിച്ചെറിയപ്പെടുന്ന ശീലത്തിന് അറുതി വരുത്താനൊരുങ്ങുന്നത്. രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്മാർട്ട് സാങ്കേതികവിദ്യകളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും സഹായത്തോടെ വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യ മാലിന്യങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങളാണ് സജീവമാക്കുന്നത്. ഭക്ഷ്യ മാലിന്യങ്ങൾ കുറക്കുന്നതിനും ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും അവ പുനരുപയോഗം ചെയ്യുന്നതിനുമാണ് പ്രഥമ പരിഗണന.
ഇങ്ങനെ ശേഖരിക്കുന്നവ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള നയങ്ങൾ ഉണ്ടാക്കുന്നതിനാണ് ‘ഫുഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോഗ്രാം’ എന്ന പേരിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഖത്തർ സർവകലാശാലയിലെ സാമൂഹിക സാമ്പത്തിക സർവേ ഗവേഷണ സ്ഥാപനവുമായി ഏകോപിപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നിലവിൽ രാജ്യത്തെ ഭക്ഷ്യ മാലിന്യത്തെക്കുറിച്ച് പഠനം തുടങ്ങിക്കഴിഞ്ഞു. 2020 അവസാനത്തോടെ പഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ (എം.ടി.സി) ടാസ്മു സ്മാർട്ട് ഖത്തർ പ്രോഗ്രാമും രാജ്യത്തെ ഭക്ഷ്യ മാലിന്യങ്ങൾ കുറക്കുന്നതിന് ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.പ്രാദേശിക ഭക്ഷ്യ സുരക്ഷ, ആഭ്യന്തര വിതരണ ശൃംഖല, അന്താരാഷ്്ട്ര വ്യാപാര, ലോജിസ്റ്റിക് സേവനങ്ങൾ, തന്ത്രപരമായ കരുതൽ എന്നിങ്ങനെ നാലു വിധത്തിലാണ് ഭക്ഷ്യസുരക്ഷക്കുള്ള നടപടികൾ സ്വീകരിച്ചുവരുന്നത്. മാത്രമല്ല, ഭക്ഷണം വ്യാപകമായി പുറംതള്ളുന്നത് നിയന്ത്രിക്കാനും ഭക്ഷണ മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറക്കാനും മേൽ പദ്ധതികളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടപ്പാക്കാനിരിക്കുന്നത്.
അന്താരാഷ്്ട്ര വ്യാപാര, ലോജിസ്്റ്റിക് സേവനങ്ങളെ സംബന്ധിച്ച്, കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാൽ വിതരണ ശൃംഖലയിൽ പെട്ടെന്നുള്ള തടസ്സം ഉണ്ടാകാതിരിക്കാൻ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ ശരിയായ പരിഹാരം കാണുന്നതിന് 2019 ലെ 73ാം മന്ത്രിയുടെ തീരുമാനത്തെത്തുടർന്ന് അന്താരാഷ്്ട്ര വ്യാപാര, ലോജിസ്റ്റിക് സേവനങ്ങളെക്കുറിച്ച് ഒരു വർക്കിങ് ടീം രൂപവത്കരിച്ചിട്ടുണ്ട്. രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ കരുതൽ നിലനിർത്തുന്നതിന്, ദേശീയ ഭക്ഷ്യസുരക്ഷ പ്രകാരം അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ കരുതൽ വർധിപ്പിക്കാൻ ആവശ്യമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഒപ്പം ഓരോ അരിമണിയും വിലപ്പെട്ടതാണെന്നും വലിച്ചെറിയുന്നതിന് മുമ്പ്, വിശക്കുന്നവരുടെ മറ്റൊരു ലോകം അന്നം തേടി കാത്തിരിപ്പുണ്ടെന്ന് ഓർക്കണമെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനായി വ്യാപകമായ ബോധവത്കരണങ്ങളും പ്രചാരണ കാമ്പയിനുകളും സംഘടിപ്പിക്കാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.