അ​ൽ റ​യ്യാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

ദോ​ഹ: ലോ​ക​ക​പ്പി​നു​ള്ള പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യ അ​ൽ റ​യ്യാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ് ര​ധാ​ന റോ​ഡി​െൻറ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യി പ​ബ്ലി​ക് വ​ർ​ക്സ്​ അ​തോ​റി​റ്റി അ​ശ്ഗാ​ൽ അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം അ​ൽ​ഖോ​റി​ലെ അ​ൽ ബെ​യ്ത് സ്​​റ്റേ​ഡി​യ​ത്തി​ന് പ​രി​സ​ര​ത്തു​ള്ള റോ​ഡു​ക​ളു​ടെ​യെ​ല്ലാം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യും അ​ശ്ഗാ​ൽ വ്യ​ക്ത​മാ​ക്കി.

ര​ണ്ടു പ​ദ്ധ​തി​ക​ളി​ലാ​യു​ള്ള മു​ഴു​വ​ൻ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും പു​ന​രു​ദ്ധാ​ര​ണ​വും പൂ​ർ​ത്തി​യാ​യ​താ​യും മേ​ഖ​ല​യി​ലെ സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​ന് ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​ശ്ഗാ​ൽ ട്വീ​റ്റ് ചെ​യ്തു. സ്​​റ്റേ​ഡി​യം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും​മു​മ്പ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത് അ​ശ്ഗാ​ലി​െൻറ പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്ന് റോ​ഡ്സ്​ പ്രോ​ജ​ക്ട്സ്​ ഡി​പ്പാ​ർ​ട്​​മ​െൻറ് മാ​നേ​ജ​ർ എ​ൻ​ജി. സ​ഈ​ദ് അ​ൽ ത​മീ​മി പ​റ​ഞ്ഞു. നി​ശ്ചി​ത സ​മ​യ​ത്തു​ത​ന്നെ പ​ദ്ധ​തി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യും ര​ണ്ടു പ​ദ്ധ​തി​ക​ളും സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കും പ​രി​സ​ര​ങ്ങ​ളി​ലേ​ക്കു​മു​ള്ള സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​ൽ നി​ർ​ണാ​യ​മാ​കു​മെ​ന്നും അ​ൽ ത​മീ​മി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.