ദോഹ: അപൂർവ വലയ സൂര്യഗ്രഹണത്തിെൻറ അപൂർവ ദൃശ്യങ്ങൾ ഖത്തറിലുള്ളവർ കണ്ടു. സൂര്യൻ മറഞ്ഞ് ചുറ്റുമുള്ള സ്ഥലം വജ്രമോതിരം പോലെ തിളങ്ങിക്കാണുന്ന അവസ്ഥയാണിത്. കതാറയിലെ വാനനിരീക്ഷണ കേന്ദ്രത്തിന് മുന്നിൽ ഗ്രഹണം കാണാൻ നിരവധിയാളുകളാണ് തടിച്ചുകൂടിയത്. സുരക്ഷാകണ്ണടകൾ ധരിച്ചാണ് എല്ലാവരും ഗ്രഹണം വീക്ഷിച്ചത്. ഖത്തർ ആകാശം മേഘാവൃതമായിരുന്നു. എങ്കിലും ഗ്രഹണം കാണാൻ കഴിഞ്ഞതിെൻറ ആഹ്ലാദത്തിലാണ് ജനങ്ങൾ. വ്യാഴാഴ്ച പുലർച്ച 5.32ന് തുടങ്ങി 7.50നാണ് ഗ്രഹണം ഖത്തറിൽ കാണാൻ സാധിച്ചത്. പൂർണഗ്രഹണം ദൃശ്യമായത് 6.35നാണ്. എല്ലാവർഷവും ഒന്നോ രണ്ടോ തവണ ഇത്തരം ഗ്രഹണം കാണാൻ കഴിയുമെങ്കിലും ഇത്തരത്തിലുള്ള ഗ്രഹണം ഇനി ദശാബ്ദങ്ങൾ കഴിഞ്ഞ് മാത്രമേ ഉണ്ടാകൂവെന്ന് ശാസ്ത്രലോകം പറയുന്നു.
സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്. കൃത്യമായി പറഞ്ഞാൽ 0.488 ഡിഗ്രി മുതൽ 0.568 ഡിഗ്രി വരെയാകാം. ഈ വ്യത്യാസത്തിനുള്ള കാരണം ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യെൻറ കാര്യത്തിൽ ഇത് 0.527 ഡിഗ്രി മുതൽ 0.545 വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂര വ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങൾ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദർഭങ്ങളിൽ ചന്ദ്രബിംബം സൂര്യബിംബത്തേക്കാൾ ചെറുതായിരിക്കും. അപ്പോൾ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി കാണുക. ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെ ആരംഭിച്ച ഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമായത് ചെറുവത്തൂരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.