?????????????? ?????????????? ???????? ??????? ???????????????

ഹരിതപ്രദേശങ്ങൾ നശിപ്പിച്ചാൽ ജയില്‍ ശിക്ഷ; 20,000 റിയാല്‍ പിഴ

ദോഹ: രാജ്യത്തെ ഹരിതപ്രദേശങ്ങൾ നശിപ്പിക്കുന്നതിനെതിരെ കടുത്തനടപടികളുമായി പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി നിയമം ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചെടുത്തത്​. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വിഭാഗമാണ് ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പിടികൂടിയത്. അല്‍ മസ്റൂഹ, റൗദത്ത് സലിമിയ, റൗദത്ത് ഉം ഖര്‍ന്‍, അല്‍ ഉതുറുയിയ, റൗദത്ത് അല്‍ നുമാന്‍ എന്നിവിടങ്ങളിലാണ് നിയലംഘനങ്ങള്‍ ഉണ്ടായത്​. ഹരിതപ്രദേശങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ച നിയമ ലംഘകര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ‘ഖത്തറി​െൻറ പ്രകൃതി സംരക്ഷിക്കാന്‍ നമുക്ക് ഒന്നിച്ചുപ്രവര്‍ത്തിക്കാം’ എന്ന കാമ്പയി​െൻറ ഭാഗമായാണ് നടപടി സ്വീകരിച്ചത്. 1995ലെ 32ാം നിയമം അനുസരിച്ചാണ് ഹരിതപ്രകൃതി നശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നത്.
Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.