ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി സബാഹ് അല്‍ അഹ്മദ് ഇടനാഴിയുടെ പുതിയ ഭാഗങ്ങള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. ഹൈവേ ശൃംഖലയിലെ വിവിധ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ദുഹൈല്‍ ഇൻറര്ചെയ്ഞ്ചിലെ വടക്കന്‍ പാലം, അല്‍ഖോര്‍ റോഡിലെ വാദി അല്‍ ബനാത്ത് ഇൻറര്ചെയ്ഞ്ചുകള് എന്നിവ കഴിഞ്ഞ ദിവസമാണ് തുറന്നത്. സബാഹ് അല്‍ അഹ്മദ് ഇടനാഴിയിലെ നേരത്തേ ലഖ്വിയ റൗണ്ട് എബൗട്ട് എന്നറിയപ്പെട്ടിരുന്ന റഷീദ സ്ട്രീറ്റ് ദേശീയ ദിനത്തില്‍ തുറക്കും. ഉമ്മു ലഖ്ബ ഇൻറര്ചെയ്ഞ്ചിലെ രണ്ടാമത്തെ പാലം ഈ മാസം അവസാനത്തോടെയാണ് തുറക്കുക. കുവൈത്തിെൻറ കഴിഞ്ഞ ദേശീയ ദിനാഘോഷത്തിന് സമ്മാനമായാണ് രാജ്യത്തിെൻറ സുപ്രധാനപദ്ധതിക്ക് കുവൈത്ത് അമീറിെൻറ പേരുതന്നെ ഖത്തർ നൽകിയത്.
കോറിഡോർ അഥവാ ഇടനാഴി രൂപത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയാണ് ‘സബാഹ് അൽ അഹ്മദ്’. ദോഹയുടെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ്ധതിയായ ഇത് 2021ൽ ആണ് പൂർത്തിയാവുക. രാജ്യെത്ത ആദ്യ കേബിൾ ഘടിപ്പിച്ചുള്ള പാലം, ഏറ്റവും വലിയ ഇൻറർസെക്ഷൻ, നീളം കൂടിയ പാലം, രണ്ട് ഭാഗത്തേക്കുമുള്ള നീളം കൂടിയ ടണൽ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കും. ദോഹ എക്സ്പ്രസ് വേയിൽ ഹമദ് വിമാനത്താവളത്തിൽനിന്ന് ലാൻഡ്മാർക്ക് ഇൻറർചേഞ്ച് വരെ 25 കിലോമീറ്ററാണ് പരിധിയിൽ വരുക. 12 കിലോമീറ്റർ ദൈർഘ്യമുള്ള പ്രാദേശിക- അനുബന്ധ റോഡുകൾ വഴി ഇടനാഴിയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികളും അശ്ഗാൽ നടത്തും. ആകെ 37 കിലോമീറ്റർ ആയിരിക്കും പദ്ധതിയുടെ മൊത്തം ദൈർഘ്യം. ദോഹയുടെ വടക്ക്-തെക്ക് ഭാഗവുമായി അൽവതിയാത്ത് ഇൻറർചേഞ്ച് മുഖേന ഇടനാഴി എഫ് റിങ് റോഡിൽ ബന്ധിപ്പിക്കും. ദോഹ എക്സ്പ്രസ് വേയും അൽവക്റ ബൈപാസുമായും ഉംസൈദ് റോഡ് സൗത്തുമായും ഇടനാഴിക്ക് ബന്ധമുണ്ടാകും.
ഒാരോ ദിശയിലേക്കും മൂന്ന് ലെയ്നുകളാണ് റോഡ് പദ്ധതിയിൽ ഉണ്ടാവുക. ഒാരോ ദിശയിലും ഇത് നാലാ അഞ്ചോ ലൈനുകളായി മാറുകയും ചെയ്യും. ഒാരോ ദിശയിലും മണിക്കൂറിൽ 20,000 വാഹനങ്ങളെ ഇടനാഴിക്ക് ഉൾക്കൊള്ളാനാകും. നിലവിൽ ദോഹ എക്സ്പ്രസ് വേയിൽ 12,000 വാഹനങ്ങളെയാണ് മണിക്കൂറിൽ ഉൾക്കൊള്ളാനാകുന്നത്. എല്ലാ റൗണ്ട് എബൗട്ടുകളും കൂടുതൽ സുരക്ഷിതവും എളുപ്പവുമാക്കാനായി സിഗ്നൽ നിയന്ത്രിത ജങ്ഷനുകളാക്കും. ഗതാഗതം കൂടുതൽ സുഗമമാക്കാനും മറ്റുള്ളവയുമായി ബന്ധിപ്പിക്കാനുമായി 32 പാലങ്ങൾ,12 അണ്ടർപാസുകൾ എന്നിവ വരും. 12 കാൽനടപ്പാലങ്ങളും വരും. 65 കിലോമീറ്റർ കാൽനടപ്പാതകൾ, സൈക്കിൾ പാതകൾ എന്നിവയുമുണ്ടാകും. 1.5 മില്യൺ സ്ക്വയർ മീറ്റർ ലാൻഡ്സ്കേപ്പും ഒരുക്കും.
ഇ റിങ് റോഡ്, എഫ് റിങ് റോഡ്, മിസൈമീർ റോഡ്, അൽ ബുസ്താൻ സ്ട്രീറ്റിെൻറ തെക്ക്, അൽ ബുസ്താൻ സ്ട്രീറ്റിെൻറ വടക്ക് ഭാഗം എന്നിവ പദ്ധതി പൂർത്തിയാകുന്നതോടെ നവീകരിക്കപ്പെടും. റാസ് അബൂദ്, അൽ തുമാമ, അൽ വക്റ, ഖലീഫ ഇൻറർനാഷനൽ, ഖത്തർ ഫൗേണ്ടഷൻ എന്നീ അഞ്ച് 2022 ലോകകപ്പിെൻറ സ്റ്റേഡിയങ്ങളിലേക്കുള്ള പാതയായും ഇടനാഴി പദ്ധതി ഉപയോഗപ്പെടും.ഇടനാഴി പദ്ധതിയിൽ ഖത്തറിലെ ആദ്യകേബിൾ പാലവും ഉൾെപ്പടുന്നുണ്ട്. കേബിളുകളാൽ നിൽക്കുന്ന 1200 മീറ്റർ പാലമാണിത്. മിസൈമീർ റോഡിൽനിന്ന് അൽ ബുസ്താൻ സ്ട്രീറ്റിലേക്ക് എന്ന രൂപത്തിലായിരിക്കും ഇത്.
മിൈസമീർ റോഡിൽ ഹലുൽ ഇൻറർസെക്ഷനും സൽവറോഡിൽ ഫലേഹ് ബിൻ നാസർ ഇൻറർസെക്ഷനും മുകളിലായാണ് പാലം വരുന്നത്. ഇടനാഴി പദ്ധതിയിൽ ഖത്തറിലെ ഏറ്റവും നീളം കൂടിയ ൈഫ്ലഒാവറും ഉണ്ട്. അൽബുസ്താൻ സ്ട്രീറ്റ് മുതൽ ബു ഇറയൻ സ്ട്രീറ്റ് വരെ എന്ന രൂപത്തിലാണ് ഇത്. അൽവാബ് സ്ട്രീറ്റും റഷീദ സ്ട്രീറ്റും ബന്ധിച്ചായിരിക്കും ഇത്. നീളം കൂടിയ ഇൻറർചേഞ്ച്, നീളം കൂടിയ വിവിധ ദിശകളിലുള്ള ടണൽ എന്നിവയും ഇടനാഴി പദ്ധതിയിൽ ഉണ്ടാകും. 15 റോഡുകളുമായി പദ്ധതി ബന്ധിപ്പിക്കുന്നുണ്ട്. ഇക്കണോമിക് സോൺ, അൽവാബ്, ഒാൾഡ് റയ്യാൻ എന്നീ ദോഹ മെട്രോ സ്റ്റേഷനുകളുമായും ഇടനാഴി പദ്ധതി ബന്ധിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.