ദോഹ: നവംബർ മാസം ലോക വെജിറ്റേറിയൻ മാസമായി ആചരിക്കുന്നു. ഖത്തറിൽ സസ്യാഹാരത്തിന് പ്രിയമേറുന്നതായി ഈ രംഗത്തുള്ളവർ പറയുന്നു. ഭക്ഷണം ഓർഡർ ചെയ്യുന്നവരിൽ സസ്യാഹാര പ്രിയർ വർധിക്കുന്നതായി മേഖലയിലെ പ്രമുഖ ഒാൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയായ തലബാത് വ്യക്തമാക്കുന്നു. രാജ്യത്തെ താമസക്കാരിൽ സസ്യാഹാരത്തിന് ഓർഡർ ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്.
2018ലെ ഓർഡറുകളുമായി താരതമ്യം ചെയ്യുമ്പോൾ 56 ശതമാനം വർധനവാണുള്ളത്.ഓർഡർ ചെയ്യുന്നവയിൽ യഥാക്രമം ഹമ്മൂസ്, ഫലാഫിൽ, കൊഷരി, ലെൻറിൽ സൂപ്പ്, ദാൽ, പനീർ, ഗ്വാക്കമോൾ, ടോഫു, അകായ്, പപായ സലാഡ്, ചിയാ, അവകാഡോ ടോസ്റ്റ് എന്നിവക്കാണ് പ്രിയമേറെ. അകായിെൻറ ഓർഡറിൽ 91 ശതമാനവും അവകാഡോ ടോസ്റ്റിെൻറ ഓർഡറിൽ 86 ശതമാനവും ചിയാ ഓർഡറിൽ 65 ശതമാനവും വർധനവാണുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.