ദോഹ: ദോഹ മെട്രോ സർവിസ് ഇന്നുമുതൽ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ് ചയും സർവിസ് നടത്തും. നിലവിൽ ദോഹ മെട്രോ ഇൗ ദിവസങ്ങളിൽ ഒാടാറില്ല. ഉച്ചക്ക് രണ്ടു മുതൽ പുലർച്ച മൂന്നുവരെയാണ് പൊതുജനങ്ങൾക്ക് മെ ട്രോ ഉപയോഗിക്കാൻ കഴിയുക. ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകഅത്ലറ്റിക്സ് ചാമ്പ്യൻഷിപ് കാണാൻ പോകുന്നവർക്ക് ഇത് ഏറെ ഉപകരിക്കും. അതുകഴിഞ്ഞുള്ള ദിവസങ്ങളിൽ മെട്രോയുടെ സർവിസ് ഇപ്രകാരമാണ്. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി 11 വരെ. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറു മുതൽ രാത്രി 11 വരെ. മെട്രോ ലിങ്ക് സർവീസുകളും മെട്രോ എക്സ്പ്രസ് സർവിസുകളും വെള്ളി, ശനി ദിവസങ്ങളിൽ ലഭ്യമാണ്. യാത്രക്കാരെ വിവിധ സ്റ്റേഷനുകളിലേക്കും തിരിച്ചും എത്തിക്കുന്ന വാഹനസൗകര്യമാണിവ. ദോഹമെട്രോയുടെ റെഡ്ലൈൻ ആണ് നിലവിൽ സർവിസ് നടത്തിക്കൊണ്ടിരിക്കുന്നത്.
ആകെയുള്ള 18 സ്റ്റേഷനുകളിൽ 13 സ്റ്റേഷനുകൾ ഇൗ ലൈനിൽ ഉൾപ്പെടുന്നുണ്ട്. അൽഖസർ, എക്സിബിഷൻസെൻറർ, വെസ്റ്റ്ബേ ക്യു.െഎ.സി, കോർണിഷ്, അൽബദാ (എക്സ്ചേഞ്ച് സ്റ്റേഷൻ), മുശൈരിബ് (എക്സ്ചേഞ്ച് സ്റ്റേഷൻ), ദോഹ അൽ ജദീദ്, ഉം ഗുവൈലിന, ഒാൾഡ് എയർപോർട്ട്, ഉഖ്ബാ ഇബ്ൻ നാഫി, ഫ്രീ സോൺ, റാസ് അബു ഫൊണ്ടാസ്, അൽ വഖ്റ എന്നിവയാണ് റെഡ്ലൈനിലെ സ്റ്റേഷനുകൾ. ഒറ്റതവണ യാത്രക്ക് ഒരാൾക്ക് മെട്രോയിൽ രണ്ട് റിയാൽ ആണ് ടിക്കറ്റ് നിരക്ക്. ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യുന്നതിന് ആറ് റിയാലാണ് നിരക്ക്. മെട്രോ സ്റ്റേഷനുകളില്‍നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്കും തിരിച്ചും മെട്രോലിങ്ക് ഫീഡര്‍ ബസുകള്‍ സൗജന്യമായി സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ റെഡ്ലൈൻ സ്റ്റേഷനുകളുടെ സമീപ സ്ഥലങ്ങളിലായി 24 മെട്രോ ലിങ്ക് റൂട്ടുകളില്‍ ഫീഡര്‍ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതില്‍ അഞ്ചു റൂട്ടുകള്‍ വഖ്റ സ്റ്റേഷനെ ബന്ധപ്പെടുത്തിയാണ്.
ഇവിടങ്ങളിലുള്ളവര്ക്ക് വഖ്റ മെട്രോ സ്റ്റേഷനുകളിലേക്കെത്തുന്നതിന് ടാക്സിയെയോ മറ്റോ ആശ്രയിക്കേണ്ടിവരുന്നില്ല. കര്‍വ ബസുകളുടെയും മെട്രോലിങ്ക് ബസുകളുടെയും കൃത്യമായ റൂട്ട് കര്‍വ ബസ് ആപ്പിലൂടെ അറിയാനാകും. ഖത്തര്‍ റെയില്‍ വെസ്റ്റ്ബേ കേന്ദ്രീകരിച്ച് ഓണ്‍ ഡിമാന്‍ഡ് റൈഡായി മെട്രോഎക്സ്പ്രസ് സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. സൗജന്യമായി പരീക്ഷണാടിസ്ഥാനത്തിലുള്ള റൈഡ് ഷെയറിങ് സര്‍വിസാണിത്. നിലവില്‍ ക്യു.ഐ.സി, ഡി.ഇ.സി.സി, വെസ്റ്റ്ബേ മെട്രോ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് ഈ സര്‍വിസ്. പൊതുഅവധി ദിവസങ്ങളായ വെള്ളിയും ശനിയും കൂടി ദോഹ മെട്രോ സർവിസ് തുടങ്ങുന്നത് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ്. നിലവിൽതന്നെ നിരവധി പേരാണ് ദോഹ മെട്രോയെ ആശ്രയിക്കുന്നത്. ലോകഅത്ലറ്റിക്സ് മീറ്റിന് എത്തുന്ന കാണികളെകൊണ്ട് ഇന്ന് മെട്രോ സർവിസ് നിറയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.