ദോഹ: ഖത്തറിൽ രജിസ്റ്റർ ചെയ്ത മറവിരോഗികൾ 4440. ഇൗ സാചര്യത്തി ൽ രോഗസൗഖ്യത്തിനും ബോധവത്കരണത്തിനും പി.എച്ച്.സി.സിയും എച്ച്. എം.സിയും കൈകോർക്കുന്നു. ലോക അൾഷിമേഴ്സ് ദിനത്തോടനുബ ന്ധിച്ച് കുടുംബ ഡോക്ടർമാർക്ക് മറവിരോഗം സംബന്ധിച്ച് കൂടുതൽ പരിശീലനം നൽകാനാണ് ഹമദ് മെഡിക്കൽ കോർപറേഷനും ൈപ്രമറി ഹെൽത്ത് കെയറും സഹകരിച്ച് പ്രവർത്തിക്കുക. മറവിരോഗം സംബന്ധിച്ചുള്ള രോഗ പരിരക്ഷയിലെയും പരിശോധനയിലെയും കഴിവ് വർധിപ്പിക്കുകയാണ് പരിശീലന പരിപാടിയിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്.
മറവിരോഗം, പ്രായമായവരിലെ മാനസിക പിരിമുറുക്കം എന്നിവ കണ്ടെത്തുന്നതിൽ ഡോക്ടർമാർക്ക് മികച്ച പരിശീലനം നൽകുക, രോഗികളെ പരിപാലിക്കുന്നതിൽ മികവ് പുലർത്തുക തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശീലനം മുന്നോട്ട് പോകുക. പ്രായമായവരിൽ സാധാരണയായി കണ്ടെത്തുന്ന രോഗാവസ്ഥയാണ് മറവിരോഗം. പ്രായം കൂടുന്തോറും ഇതിെൻറ കാഠിന്യം കൂടിവരും. ലോകത്തുടനീളം 50 ദശലക്ഷം ജീവിച്ചിരിക്കുന്ന മറവിരോഗികളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഖത്തറിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 4440 ആണ്. 2050ഓടെ രോഗികളുടെ എണ്ണം 41,000 കവിയുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
കൃത്യസമയത്ത് നൽകുന്ന ചികിത്സയാണ് മറവിരോഗം കുറക്കുന്നതിനും ഇല്ലാതാക്കുന്നതിനും ചെയ്യാൻ കഴിയുന്ന പ്രധാനകാര്യമെന്നും ഏറ്റവും മികച്ച ചികിത്സയും പരിരക്ഷയുമാണ് അവർക്ക് നൽകേണ്ടതെന്നും പി.എച്ച്.സി.സി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അൽ അബ്ദുല്ല പറഞ്ഞു. മറവിരോഗവുമായി ബന്ധപ്പെട്ട് പി.എച്ച്.സി.സിയും എച്ച്.എം.സിയും തമ്മിലുള്ള സഹകരണം സമൂഹത്തിലേക്ക് ചികിത്സയും പരിരക്ഷയും കൂടുതൽ അടുത്തെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. റൗദത് ഖൈൽ, ലഅ ബൈബ് എന്നിവിടങ്ങളിലെ ഹെൽത്ത് സെൻററുകളിൽ പി.എച്ച്.സി.സി രണ്ട് കൊഗ്നിറ്റിവ് ക്ലിനിക്കുകളാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്. അടുത്ത മാസം വജബയിൽ പുതിയ ക്ലിനിക് തുടങ്ങാനും കോർ പറേഷന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.