ദോഹ: ‘ഖത്തറിനെ നിർമിക്കുന്നു, വിദ്യാഭ്യാസത്തിലൂടെ’ എന്ന പ്ര മേയത്തിലൂന്നി 2019-2020 അധ്യയന വർഷത്തേക്കുള്ള ബാക്ക് ടു സ്കൂൾ കാ മ്പയിന് ആഗസ്റ്റ് 14ന് തുടക്കം കുറിക്കും. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന (കാമ്പയിൻ 24ന് സമാപിക്കും. ആഗസ്റ്റ് 14 മുതൽ 24 വരെ കിഡ്സാനിയയിലും 16 മുതൽ 24 വരെ മാൾ ഓഫ് ഖത്തറിലുമാണ് കാമ്പയിൻ പരിപാടികൾ നടക്കുക. പൊതുസമൂഹവുമായുള്ള ആശയവിനിമയം കൂടുതലാക്കുക, വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമാവശ്യമായ പിന്തുണയും ബോധവത്കരണവും നൽകുക, വിദ്യാർഥികളെ സ്കൂളുകളിലേക്ക് വീണ്ടും തയാറാക്കുക തുടങ്ങിയവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പഠനാന്തരീക്ഷം നൽകുന്ന വ്യത്യസ്തമായ പരിപാടികളും മത്സരങ്ങളും കാമ്പയിെൻറ ഭാഗമായി നടക്കും. റിക്രിയേഷനൽ, ശാസ്ത്ര, സാംസ്കാരിക പരിപാടികളും ആരോഗ്യ സുരക്ഷാ ബോധവത്കരണ പരിപാടികളും ഗതാഗത മാർഗനിർദേശങ്ങളും കാമ്പയിെൻറ ഭാഗമായി നടക്കും. വിദ്യാർഥികൾക്കായി മന്ത്രാലയം നടത്തിവരുന്ന ‘ബാക്ക് ടു സ്കൂൾ കാമ്പയിൻ’ ഓരോ വർഷവും വൻ വിജയമായി മാറുകയാണ്. വിദ്യാർഥികളെ സ്കൂളുകളിലേക്ക് സജ്ജമാക്കുന്നതിനും പഠനാന്തരീക്ഷം തിരികെയെത്തിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും കാമ്പയിൻ സഹായകമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.