2.5 കി.മീ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാമതെത്തിയ എൻ.ആർ. സരിൽ
ആരോഗ്യജീവിതം ഉറപ്പാക്കുന്നതിന് ശാരീരിക ക്ഷമത നിലനിർത്തുക എന്നുള്ളത് പ്രധാനമാണെന്ന് 2.5 കി.മീ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാമതെത്തിയ എൻ.ആർ. സരിൽ.
നോബ്ൾ സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ എച്ച്.ഒ.ഡി ആയ സരിൽ മാധ്യമം ഖത്തർ റണ്ണിൽ രണ്ടാം തവണയാണ് പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനത്തെത്തിയ സരിൽ അതിയായ സന്തോഷവും പങ്കുവെച്ചു. സ്കൂളിലെ കായിക അധ്യാപകനായതൊകൊണ്ടു തന്നെ, കായികക്ഷമത നിലനിർത്തുന്നതിനായി സ്ഥിരമായി വർക്ക് ഔട്ട് ചെയ്യുന്നുണ്ടെന്നും ഖത്തറിലെ വിവിധങ്ങളായ കായിക പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഖത്തർ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് എന്ന പേരിൽ ഗ്രൂപ്പുണ്ട്. അതിലെ കുറെ അംഗങ്ങൾ ഖത്തർ റണ്ണിൽ പങ്കെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾ ആരോഗ്യ ക്ഷമത നിലനിർത്തുന്നതിനായി മുന്നോട്ടുവരുന്നുണ്ടെന്നും ഇത്തരം പരിപാടികളിലെ വർധിച്ച പങ്കാളിത്തം പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മാരത്തണിൽ പങ്കെടുത്ത് മുൻകാല പരിചയമുള്ള സരിൽ 2004ൽ മുംബൈ മാരത്തണിൽ പങ്കെടുത്താണ് കരിയർ സ്റ്റാർട്ട് ചെയ്യുന്നത്. മുൻ കേരള നാഷണൽ അത്‌ലറ്റാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കുവേണ്ടി മെഡൽ നേടിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.