ആഢംബര ട്രെയിനുകളെ പരിചയപ്പെടുത്തി റോഡ് ഷോ

ദോഹ: ഇന്ത്യയുടെ ദേശീയ വിനോദസഞ്ചാര ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ആഢംബര ട്രെയിനുകളായ മഹാരാജാസ് എക്സ്പ്രസ്, ഗോൾഡൻ ചാരിയറ്റ് എന്നിവ പരിചയപ്പെടുത്തുന്നതിനായി ദോഹയിൽ റോഡ്ഷോ സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) എന്നിവ സംയുക്തമായാണ് പരിപാടി നടത്തിയത്.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും രാജകീയ പ്രൗഢിയും ആതിഥ്യമര്യാദയും വിളിച്ചോതുന്ന ആഡംബര ട്രെയിൻ യാത്രകളെ റോഡ്ഷോയിൽ അവതരിപ്പിച്ചു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ടൂറിസം സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളിലെയും ടൂറിസം മേഖലയിലുള്ളവർ കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഐ.ആർ.സി.ടി.സി ഗ്രൂപ്പ് ജനറൽ മാനേജർ പ്രോമിള ഗുപ്ത, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ആൻഡ് ടൂറിസം പ്രൊഫഷണലുകൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Tags:    
News Summary - Road show introduces luxury trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.