ദോഹ: പ്രവാസികള്‍ക്കായി ഭവന പദ്ധതി, സുരക്ഷിതത്വ പദ്ധതി, കൗണ്‍സിലിങ് തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ലോക കേരള സഭയില്‍ ഉന്നയിച്ച് നോര്‍ക്ക ഡയറക്ടറും, എ.ബി.എന്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ ജെ.കെ. മേനോന്‍. പ്രവാസികൾക്കായി ഒരു സംയോജിത ഭവന സുരക്ഷാ ചട്ടക്കൂടിന്റെ അടിയന്തര ആവശ്യകതയുണ്ടെന്ന് ജെ.കെ. മേനോന്‍ ലോക കേരള സഭയില്‍ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് പ്രവാസികളാണ് ബാങ്കിങ് സാങ്കേതികതകൾ, ഡോക്യുമെന്റേഷൻ തടസ്സങ്ങൾ, ഭവന വായ്പകളിലെ നിയമപരമായ തടസ്സങ്ങൾ എന്നിവ കാരണം സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാതെ പോകുകയാണ്. പ്രവാസി ക്ഷേമ ബോർഡുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് രൂപകൽപന ചെയ്ത് സമർപ്പിത ഭവന പദ്ധതി പ്രവാസികൾക്ക് നടപ്പാക്കണം.
പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ളിൽ പ്രവാസികള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ നിക്ഷേപ മാർഗങ്ങൾ സർക്കാർ സൃഷ്ടിക്കുകയാണെങ്കിൽ, അത് പ്രവാസികളെ ശാക്തീകരിക്കുകയും നഷ്ടത്തിലായ കോർപറേഷനുകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്നും, ഇത് സംസ്ഥാനത്ത് ഒരു വിജയകരമായ വികസന മാതൃക സൃഷ്ടിക്കുമെന്നും ജെ.കെ. മേനോന്‍ വ്യക്തമാക്കി.
വിദേശ ജീവിതത്തിലെ ഒറ്റപ്പെടൽ, ഏകാന്തത, മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവമൂലം പല പ്രവാസികളും വിഷമിക്കുന്നുണ്ട്. പരിശീലനം ലഭിച്ച പ്രൊഫഷണലുകളുള്ള പ്രവാസി കേന്ദ്രീകൃത കൗൺസിലിങ് സെന്ററുകളും ഹെൽപ്പ് ലൈനുകളും നോര്‍ക്കയുമായി സഹകരിച്ച് സര്‍ക്കാര്‍ സ്ഥാപിച്ചാല്‍ പ്രവാസികളായവര്‍ക്ക് വൈകാരിക പിന്തുണ, മാർഗനിർദ്ദേശം എന്നിവ നൽകാനാകുമെന്നും ജെ.കെ. മേനോന്‍ വിശദീകരിച്ചു.
കൂടാതെ, ലോക കേരള സഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ സര്‍ക്കാരിന്‍റെയും പ്രവാസികളുടെയും കൂടുതൽ പങ്കാളിത്തം വാഗ്ദാനം ചെയ്യണമെന്നും പ്രവാസികൾക്ക് പ്രതിസന്ധികളിൽ പിന്തുണ തേടാനും സംസ്ഥാനത്ത് നിക്ഷേപം, നവീകരണം, അനുഭവങ്ങള്‍ പങ്കിടൽ എന്നിവയിലൂടെ കേരളത്തിന്റെ വികസന യാത്രയിൽ പങ്കാളികളാകാനും സര്‍ക്കാര്‍ സൗകര്യങ്ങളുണ്ടാകണമെന്നും ജെ.കെ. മേനോന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.