ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം മൂന്നാംവർഷത്തിലേക്ക് കടന്നപ്പോൾ ഖത്തര്‍ സാമ്പത്തിക വളര്‍ച്ച നേടിയെന്ന് റിപ്പോർട്ട്. സാമ്പത്തിക വളർച്ചക്കായി ഖത്തർ ഉപരോധത്തെ വിജയകരമായി ഉപയോഗിച്ചെന്ന് ഓക്സ്ഫഡ് ബിസിനസ് ഗ്രൂപ്പിെൻറ (ഒ.ബി.ജി) പുതിയ റിപ്പോര്‍ട്ടിലാണ് വിശദമാക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉപരോധത്തിന് മുമ്പ് ഖത്തറിെൻറ വ്യാപാരത്തിെൻറ 60 ശതമാനവും ഉപരോധ രാജ്യങ്ങള്‍ വഴിയാണ് നടന്നിരുന്നത്. എന്നാല്‍, നിലവില്‍ അത്തരമൊരു സാഹചര്യമല്ല ഉള്ളത്. അയല്‍ക്കാരില്‍ നിന്നും വിഭിന്നമായി പുതിയ പങ്കാളികളുമായാണ് ഖത്തറിെൻറ വ്യാപാരം കൂടുതലായി നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാലയളവില്‍ നിരവധി പരിഷ്കാരങ്ങളും പുതിയ പങ്കാളികളുമായുള്ള വ്യാപാര ബന്ധത്തിനും സാമ്പത്തിക വൈവിധ്യവത്കരണത്തിലുമാണ് ഖത്തര്‍ ശ്രദ്ധചെലുത്തിയത്. വെല്ലുവിളികള്‍ക്കിടയിലും 2017ല്‍ ജി.ഡി.പി 1.6 ശത മാനം വര്‍ധിപ്പിക്കാനും കഴിഞ്ഞ വര്‍ഷം 2.2 ശതമാനം വര്‍ധിപ്പിക്കാനും ഖത്തറിന് കഴിഞ്ഞു. ഈ വര്‍ഷം ഖത്തര്‍ സാമ്പത്തിക മേഖല 2.6 ശതമാനത്തിെൻറ വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) നിരീക്ഷിക്കുന്നതെന്ന കാര്യവും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാന്, ദക്ഷിണ കൊറിയ, ചൈന, കൂടാതെ തുര്‍ക്കി എന്നിവയുമായെല്ലാം ഖത്തറിെൻറ വ്യാപാര ബന്ധം അനുദിനം വളര്‍ന്നു വരുകയാണ്. സെപ്റ്റംബര്‍ 2017ല്‍ ഹമദ് തുറമുഖത്തിെൻറ പൂര്‍ണമായ പ്രവര്ത്തനാരംഭത്തോടെയാണ് പുതിയ രാജ്യങ്ങളുമായുള്ള ഖത്തറിെൻറ വ്യാപാരം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തെ വ്യാപാരങ്ങളില്‍ 100 ശതമാനം ഉടമസ്ഥതയോടെ നിക്ഷേപമിറക്കാന്‍ അവസരം നല്കിയതും പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഇത്തരം നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കിയതും ഉപരോധത്തെ മറികടക്കാനുള്ള മറ്റൊരു വഴിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ ഖത്തര്‍ അടുത്തിടെ നേടിയ സ്വയംപര്യാപ്തത ഉപരോധം കൊണ്ടു ലഭിച്ചതാണ്. പ്രാദേശിക കാര്‍ഷിക ശക്തി വര്‍ധിപ്പിക്കാനായി നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് ഖത്തര്‍ ഉപരോധം ആരംഭിച്ചത് മുതല്‍ നടപ്പാക്കിയത്.
ആയിരക്കണക്കിന് പശുക്കളെ ഇറക്കുമതി ചെയ്തു. കോഴിയിറിച്ചിക്കും മറ്റുമായി കൂടുതല്‍ ഫാമുകള്‍ ആരംഭിക്കുകയും ചെയ്തു. 2017ല്‍ പ്രാദേശിക ആവശ്യത്തിനുള്ള പാലുൽപന്നങ്ങളില് 20 ശതമാനം മാത്രമായിരുന്നു ഖത്തറില്‍ ഉൽപാദിപ്പിച്ചിരുന്നത്. എന്നാല്‍ 2019 ആകുമ്പോഴേക്കും പാലുൽപന്നങ്ങളും പോള്‍ട്രി ഉൽപന്നങ്ങളും ഒമാനിലേക്കും യമനിലേക്കും കയറ്റിയയക്കുന്ന നിലയിലേക്ക് രാജ്യം വളര്‍ന്നെന്നും ഒ.ബി.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.