ദോഹ: ഖത്തര്‍ റെഡ് ക്രസൻറ് സൊസൈറ്റിയുടെ (ക്യു.ആർ.സി.എസ്) നേതൃത്വത്തിൽ സിറിയയില്‍ പോളിയോക്കെതിരായ പ്രതിരോധ കുത്തിെവപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി. അഞ്ചു വയസ്സില്‍ താഴെയുള്ള 8,15,000ത്തിലധികം സിറിയന്‍ കുട്ടികളെയാണ് പദ്ധതിയിലുള്‍പ്പെടുത്തിയത്. ഐ ക്യരാഷ്ട്രസഭയുടെ ചില്‍ഡ്രന്‍സ് ഫണ്ട് (യൂനിസെഫ്), ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) എന്നിവയുടെ സഹകരണത്തോടെയാണ് ക്യു.ആർ.സി.എസ് പദ്ധതി നടപ്പാക്കുന്നത്.
ഇദ്ലിബിലും ഗ്രാമപ്രദേശങ്ങളിലും അലപ്പോ, ഹമാ എന്നിവിടങ്ങളിലും ബന്ധപ്പെട്ട വാക്സിന് ടീമുകള്‍ സിറിയയില്‍ നിരീക്ഷണം വിജയകരമായി നടപ്പാക്കി. പോളിയോക്കെതിരായി കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള അവസരമായാണ് കാമ്പയിനെ അധികൃതർ കാണുന്നത്. സിറിയയില്‍ പോളിയോ നിര്‍മാര്‍ജനത്തിനുള്ള അധികനടപടിയാണിത്. പ്രത്യേകിച്ചും കഴിഞ്ഞവര്‍ഷങ്ങളില്‍ നടപ്പാക്കിയ നിരവധി കാമ്പയിനുകളില്‍ എത്തിയിട്ടില്ലാത്തവര്ക്കാണ് ഇത്തവണത്തെ പ്രയോജനം ലഭിച്ചത്.
തുര്‍ക്കി നഗരമായ ഗാസിയാന്‍ടെപിലെ ക്യു.ആർ.സി.എസ് മിഷനാണ് പ്രോഗ്രാമിന് നേതൃത്വം നല്‍കിയത്. വാക്സിനേഷന് പ്രക്രിയയുടെ സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. വാക്സിനേഷന് പ്രചാരണത്തിന് മുമ്പായി തുര്ക്കിമിഷെൻറ ആസ്ഥാനത്തുവെച്ച് കേഡര്‍മാര്‍ക്കായി തീവ്ര പരിശീലന കോഴ്സ് സംഘടിപ്പിച്ചിരുന്നു. ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ വികസനം, പ്രതിരോധം, മാനുഷികപ്രതികരണം എന്നീ മേഖലകളില്‍ സംയുക്ത പ്രവര്‍ത്തനത്തിനായി യൂനിസെഫുമായി അഞ്ചുവര്‍ഷത്തെ പങ്കാളിത്തകരാറിലാണ് ക്യു.ആർ.സി.എസ് സഹകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.