ദോഹ: ഹമദ് ജനറൽ ആശുപത്രിയിലെ വിപുലീകരിച്ച ശസ്ത്രക്രിയ തീവ്രപരിചരണ യൂനിറ്റ് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്തു. ഇതോടെ ഏറ്റവും ഉന്നതമായ നിലവാരത്തോടെ ശസ്ത്രക്രിയാനന്തര തീവ്ര പരിചരണ വിഭാഗത്തിലെ സൗകര്യങ്ങൾ ഇനിമുതൽ രോഗികൾക്ക് ലഭ്യമാകും. ശസ്ത്രക്രിയാനന്തര ശുശ്രൂഷകളിൽ പരിചയസമ്പന്നരായ ജീവനക്കാരെയും പുതിയ എസ്.ഐ.സി.യുവിൽ നിയമിച്ചിട്ടുണ്ട്. വളരെ ഗുരുതരമായ സാഹചര്യത്തിലുള്ള രോഗികളെയും നിരന്തര പരിചരണം ആവശ്യമായവരെയും വെൻറിലേഷൻ ആവശ്യമായവരെയും എസ്.ഐ.സി.യുവിൽ പ്രവേശിപ്പിക്കും.
നേരത്തെ 2016ൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഭാഗികമായി പ്രവർത്തനമാരംഭിച്ച യൂനിറ്റിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചിരുന്നു.
സർജിക്കൽ, േട്രാമ, എമർജൻസി സേവനങ്ങളിലും കാര്യക്ഷമതയിലും ഹമദ് മെഡിക്കൽ കോർപറേഷൻ മുന്നോട്ട് കുതിക്കുകയാണെന്ന് ഉദ്ഘാടനശേഷം മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. ഏറ്റവും ഉന്നതമായ ശസ്ത്രക്രിയ ശുശ്രൂഷകൾ ആവശ്യമായ ഇക്കാലത്ത് അത് പൂർത്തീകരിക്കുന്നതിൽ എസ്.ഐ.സി.യു സഹായകരമാകുമെന്നും വരും കാലത്തേക്ക് ശസ്ത്രക്രിയ രംഗത്ത് ഏറ്റവും ഉന്നതമായ നിലവാരത്തിൽ സേവനങ്ങൾ ഉറപ്പുനൽകുന്നതാണ് വിപുലീകരിച്ച എസ്.ഐ.സി.യുവെന്നും ഡോ. അൽ കുവാരി കൂട്ടിച്ചേർത്തു. ഹമദ് ജനറൽ ആശുപത്രി ഓപറേഷൻ തിയറ്റർ വിപുലീകരണ പദ്ധതിയുടെ അവസാന ഘട്ടത്തെയാണ് എസ്.ഐ.സി.യു ഉദ്ഘാടനം അടയാളപ്പെടുത്തുന്നതെന്ന് ആക്ടിങ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.