ദോഹ: ഖത്തർ വാർത്താ ഏജൻസി (ക്യു എൻ എ) വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ട് രണ്ട് വർഷം തികയുമ്പേ ാൾ സൈബർ സുരക്ഷാ മേഖലിൽ ഖത്തർ കൂടുതൽ ചുവടുറപ്പിക്കുന്നു. ദേശീയ സൈബർ സുരക്ഷാ സ്ട്ര ാറ്റജിയാണ് രാജ്യത്തിെൻറ സൈബർ സുരക്ഷക്ക് ചുക്കാൻ പിടിക്കുന്നത്. ഇനിയൊരാക്രമണത്തെ എന്തു വിലകൊടുത്തും പ്രതിരോധിക്കാനായി ശക്തമായ മാർഗങ്ങളാണ് സൈബർ സുരക്ഷാ രംഗത്ത് രാജ്യം സ്വീകരിച്ചിരിക്കുന്നത്. വിവര സുരക്ഷാ രംഗത്തെ വ്യത്യസ്ത സ്ഥാപനങ്ങളുമായി സൈബർ സുരക്ഷ ശക്തമാക്കുന്നതിന് ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ നിരന്തരമായ പ്രവർത്തനങ്ങളും സഹായകമാകുന്നുണ്ട്.
സൈബർ സുരക്ഷാ രംഗത്തെ ആക്രമണങ്ങൾ മുന്നിൽ കണ്ട് കൊണ്ട് ഏത് വിധേനയും പ്രതിരോധിക്കുന്നതിന് വിവിധ സംഘടനങ്ങളുമായും സ്ഥാപനങ്ങളുമായും മന്ത്രാലയം സഹകരിച്ച് പ്രവർത്തിച്ച് വരികയാണ്. സൈബർ സുരക്ഷയുടെ സംരക്ഷണവും ആക്രമണത്തെ പ്രതിരോധിക്കുന്നതും ലക്ഷ്യം വെച്ച് ഖത്തർ മുന്നോട്ട് വെച്ച മാർഗങ്ങൾ മാനദണ്ഡങ്ങളും സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധരുടെയും നിയമജ്ഞരുടെയും പ്രശംസക്ക് വിധേമായിട്ടുണ്ട്. ഖത്തർ വാർത്താ ഏജൻസിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവും സൈബർ ഭീകരവാദത്തിെൻറ പരിധിയിൽ പെടുന്നുവെന്നാണ് ഐ ടി നിയമജ്ഞർ വ്യക്തമാക്കുന്നത്.
ഖത്തർ വാർത്താ ഏജൻസിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കെട്ടിച്ചമച്ച വാർത്തകൾ പരസ്യപ്പെടുത്തിയതാണ് ഖത്തറിെൻറ സുരക്ഷക്കും പരമാധികാരത്തിനുമെതിരിൽ എതിർ ചേരിയെ ഇളക്കിവിട്ടതെന്നും എന്നാൽ ഉപരോധരാജ്യങ്ങളുടെ കരങ്ങളാണ് ഇതിന് പിന്നിലെന്ന് ഖത്തർ ലോകത്തിന് മുന്നിൽ തെളിയിച്ചതായും നിയമവിദഗ്ധനായ ഇസ്സ അൽ സുലൈതി പറഞ്ഞു. ക്യൂ എൻ എ ഹാക്കിംഗിന് രണ്ട് വർഷം തികയുമ്പോൾ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള മാർഗങ്ങൾ ഖത്തർ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്യൂ എൻ എ ഹാക്കിംഗിന് രണ്ട് വർഷം തികയുമ്പോൾ ഹാക്കിംഗ് പോസിറ്റീവ് ഗണത്തിലൂടെയാണ് നോക്കിക്കണ്ടതെന്നും ഇന്ന് ഖത്തറിെൻറ സൈബർ സുരക്ഷാ മേഖല ഏറ്റവും ശക്തമാണെന്നും ഇതിനായി വ്യത്യസ്ത മാർഗങ്ങളാണ ്സ്വീകരിച്ചിരിക്കുന്നതെന്നും വിവര സുരക്ഷാ കൺസൾട്ടൻറ് ഇമാദ് റമദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.