ദോഹ: ലുലു ഹൈപ്പര്മാര്ക്കറ്റിെൻറ ഖത്തറിലെ എട്ടാമത് ഷോറൂം ബി റിങ് റോഡ ില് പ്രവര്‍ത്തനം ആരംഭിച്ചു. ബി റിങ് റോഡിലെ ബിന്‍ ദിര്‍ഹം പ്ലാസക്കകത്ത് ലുലു എക്സ്പ്രസ് എന്ന പേരില്‍ ശനിയാഴ്ചയാണ് ഷോറൂം പ്രവര്‍ത്തനം തുടങ്ങിയത്. പഴം, പച്ചക്കറി, ഇറച്ചി, മത്സ്യം, ചിക്കന്‍, ബേക്കറി, പാലുത്പന്നങ്ങള്‍, തണുത്തതും ചൂടുള്ളതുമായ വിഭവങ്ങള്‍, ഫ്രോസണ്‍ ഫുഡ്, റോസ്റ്ററി, ഗ്രോസറി ഫുഡ്്, നോണ്‍ ഫുഡ്, പ്രത്യേക ഇറക്കുമതി ഭക്ഷണങ്ങള്‍, ആരോഗ്യ, സൗന്ദര്യ, വീട്ടുപകരണ വിഭാഗത്തില്‍പ്പെട്ട ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ ഉപഭോക്താക്കള്‍ക്കായി പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ജൈവ ഉത്പന്നങ്ങളുടെയും ഫാറ്റ് ഫ്രീ, ഗള്ട്ടന് ഫ്രീ, സാള്‍ട്ട് ഫ്രീ, ഷുഗര്‍ ഫ്രീ തുടങ്ങി ‘ആശങ്കയില്ലാതെ ഉപയോഗിക്കാന്‍’ പറ്റുന്ന ഉത്പന്നങ്ങളുടെ പ്രത്യേകമായ പ്രദര്‍ശനവും വിൽപനയും ഉണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളുടെ നിറഞ്ഞ ശേഖരങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ലോക നിലവാരത്തിള്ള ഇൻറീരിയര്‍ രൂപകല്‍പ്പനകളും റീറ്റെയിൽ േഫ്ലാർ സംവിധാനവുമാണ് ലുലു എക്സ്പ്രസില്‍ ഒരുക്കിയിരിക്കുന്നത്. മൊബൈല്‍, എക്സ്ചേഞ്ച്, ഫാര്‍മസി, ലോണ്ട്രി തുടങ്ങിയ സൗക ര്യങ്ങളും ലുലു എക്സ്പ്രസില്‍ ലഭ്യമാക്കും. മന്‍സൂറ, നജ്മ, ദോഹ ജദീദ് എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള താ മസക്കാര്ക്ക്് മികച്ച ഷോപ്പിങ് അവസരം നല്‍കുകയും ഖത്തറിലെ ലുലുവിെൻറ ചില്ലറ വില്‍പ്പന സ്വാധീനം ശക്തിപ്പെടുത്താനും സഹായിക്കുന്നതാണ് പുതിയ ഷോറൂമെന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.