ദോഹ: ദൃശ്യമാധ്യമ ലോകത്ത് ‘നേര്, നൻമ’ എന്ന വേറിട്ട മുദ്രാവാക്യവുമാ യി മുന്നേറുന്ന മീഡിയവൺ ചാനലി െൻറ ‘പ്രവാസോത്സവം’ സംഗീത പരിപാടി ഏപ്രിൽ 12ന് നടക്കും. വൈകുന്നേരം 5.30 മുതൽ ലുസൈൽ സ്പോര്‍ട്സ് അറീനയിലാണ് മെഗാ മ്യൂസിക് ഷോ. യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് മുഖ്യാതിഥി. ഇതാദ്യമാ യാണ് ദുല്‍ഖർ ദോഹയില്‍ ഒരു മ്യൂസിക് ഷോയില്‍ അതിഥിയായെത്തുന്നത്. ഈ വർഷത്തെ സംസ്ഥാന ചല ച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ വിജയ് യേശുദാസും ചേരും. സംഗീത മാന്ത്രികൻ സ്റ്റീഫന്‍ ദേവസി, ഗായ കരായ സിതാര, നരേഷ് അയ്യര്‍, ശരണ്യ ശ്രീനിവാസ്, ശ്രേയ, അവതാരകന് രാജ് കലേഷ് തുടങ്ങി ഡസനോളം കലാകാരന്മാരും വേദിയിലെത്തും. വിവിധ ഇന്തോ–അറബ് കലാ ആവിഷ്ക്കാരങ്ങളും അരങ്ങേറും. ഖത്തറിലെ ഭരണ, കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും സംബന്ധിക്കുമെന്ന് സംഘാടകർ വാർത്താസമ്മേള നത്തിൽ അറിയിച്ചു.
ഖത്തർ–ഇന്ത്യ സാംസ്ക്കാരിക വർഷം കൂടിയാണ് 2019. ഖത്തർ–അറബ് സംസ്ക്കാരം സമന്വയിപ്പിച്ച കലാവി രുന്നായിരിക്കും പരിപാടി. 500, 400, 250, 200, 100, 50, 30 റിയാല്‍ നിരക്കുകളിലുള്ള ടിക്കറ്റ് മുഖേനയായിരിക്കും പ്രവേശനം. ക്യൂ ടിക്കറ്റ്സിലും സഫാരി മാൾ ഒൗട്ട്ലറ്റിലും ടിക്കറ്റുകൾ ലഭ്യമാണ്. ഫോൺ: 70621184. ‘മാധ്യമം–മീഡിയവൺ’ എക്സിക്യൂട്ടീവ് കമ്മറ്റി ചെയർമാൻ റഹീം ഓമശ്ശേരി, മുഖ്യ പ്രായോജകരായ സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്മാനേജറുമായ സൈനുൽ ആബിദീന്‍, ഡയറക്ടറും ചീഫ് കോര്‍ഡിനേറ്ററുമായ ഷ ഹീന്ബക്കര്, അസീം ടെക്നോളജി സിഇഒ ഷെഫീഖ് കബീര്‍, മീഡിയവൺ അഡ്വൈസറി ബോർഡ് അംഗങ്ങ ളായ സിദ്ദീഖ് പുറായിൽ, സാജിദ്, റേഡിയോ വണ്‍ സിഇഒ നവീദ് അബ്ദുല്ല, സംഘാടക സമിതി ജനറൽ കൺ വീനർ അഡ്വ. ഇഖ്ബാൽ, കൺവീനർമാരായ മുനീഷ്, സാദിഖലി, ഖത്തർ മാർക്കറ്റിംഗ് ഇൻചാർജ് നിഷാന്ത്, ബ്യൂറോ ഇൻചാർജ് പി സി സൈഫുദ്ധീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.