ദോഹ: കായിക രംഗത്ത് ആഗോള തലത്തിൽ തന്നെ വഴികാട്ടുകയാണ് ഖത്തർ. മറ്റു മേഖലകളിലുമെന് നത് പോലെ കായിക മേഖലയും ഇവിടെ ഏറെ സജീവം. 2022 ലോകകപ്പ് വരാൻ പോകുന്നു. പക്ഷേ അതിന് മുേമ്പ തന്നെ നിരവധി ലോകചാമ്പ്യൻഷിപ്പുകൾക്കാണ് ദോഹ ആതിഥ്യം വഹിക്കാനിരിക്കുന്നത്. ഖത്തറിനെ മാതൃകയാക്കി ചില രാജ്യങ ്ങൾ മേഖലാ, അന്തർദേശീയ തലങ്ങളിൽ കായിക ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാനാരംഭിച്ചത് ഇതിനോട് ചേർത്ത് വായിക്കണം. വ്യക്തികൾക്കും സമൂഹത്തിനും ഒരുപോലെ പ്രധാനപ്പെട്ടതെന്ന നിലക്കാണ് മറ്റു രാജ്യങ്ങളെയും കായികമേഖലയെ ഏറ്റെടുക്കുന്നതിന് നിർബന്ധിച്ചിരിക്കുന്നത്.
2011ലാണ് ഫെബ്രുവരി മാസത്തിലെ രണ്ടാം ചൊവ്വാഴ്ച ദേശീയ കായികദിനമായി ആചരിക്കുന്നതിനും പൊതുഅവധി നൽകുന്നതിനും അമീർ പ്രത്യേക നിർദേശം നൽകിയത്. ഇൗവർഷം തന്നെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഖത്തറിൽ നടക്കാൻ പോകുകയാണ്. ചാമ്പ്യൻ ഷിപ്പിെൻറ ഭാഗ്യചിഹ്നം ‘ഫലാഹ് ഫാൽക്കൺ’ ആണ്. ദൃഡനിശ്ചയത്തോടെ ഉൗർജസ്വലതയോടെ നിൽക്കുന്ന നമ്മുടെ ഡിങ്കനെയൊക്കെ അനുസ്മരിപ്പിക്കുന്നതാണ് ഭാഗ്യചിഹ്നം.
ദേശീയ കായികദിനാഘോഷങ്ങളുെട ഭാഗമായി ഖത്തർഫൗണ്ടേഷെൻറ കീഴിലുള്ള അവ്സാജ് അക്കാദമിയിൽ നടന്ന ചടങ്ങിൽഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലാണ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.