വളരുന്നു, ന​െല്ലാരു ആരോഗ്യ സംസ്​കാരം

ദോഹ: ആരോഗ്യകാര്യങ്ങളിൽ ഖത്തറിന്​ പുത്തൻ ഉണർവ്. നാടി​​​െൻറ മുക്കുമൂലകളിൽ പുതിയൊരു കായിക സംസ്​കാരം വളർന്ന ുവരികയാണ്​. ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള പുതിയ മാർഗങ്ങൾ അന്വേഷിക്കുന്നവർ ഏറുകയാണ്​. വിവിധ ഹെൽത്ത്​ക്ലബു കളിലും ജിംനേഷ്യങ്ങളിലും പാർക്കുകളിലെ കായികകേന്ദ്രങ്ങളിലും ആളുകൾ കൂടുതൽ എത്തുന്നു. മലയാളികൾ അടക്കമുള്ളവർ ജി ംനേഷ്യങ്ങളിൽ സജീവമാണ്​. രാ​ത്രി ഏറെ കഴിഞ്ഞും ജോലി കഴിഞ്ഞ്​ തിരി​ച്ചെത്തുന്നവർ പോലും ഹെൽത്ത്​ക്ലബുകളിൽ മുടങ്ങാതെ പോകുന്നു.

ഏറെ കാലമായി ദോഹയിൽ പ്രവാസിയാണ്​ ഇന്ത്യക്കാരനായ ഷനോജ്​. ​െഎടി എഞ്ചിനീയറായ ഇദ്ദേഹം ഏഴടി പൊക്കമുള്ള ആളാണ്​. എന്നാൽ വയർ കൂടുന്നത്​ ഏറെ അലട്ടിയിരുന്നു. വിദ്യാഭ്യാസ കാലത്ത്​ മികച്ച ക്രിക്കറ്റ്​ കളിക്കാരനും ഒാട്ടക്കാരനുമായിരുന്നു. പൊങ്ങിവരുന്ന വയറിനെ കുറിച്ച്​ ഏറെ കാലമായി ആശങ്കപ്പെടുന്നുണ്ടെങ്കിലും വ്യായാമമൊന്നും കൃത്യമായി നടത്താറില്ലായിരുന്നു. ഖത്തറി​​​െൻറ ദേശീയ കായികദിനത്തിൽ നടന്ന കൂട്ടയോട്ടത്തിൽ പ​െങ്കടുത്തതോടെ ഷനോജി​​​െൻറ ജീവിതം തന്നെ മാറുകയായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ജിംനേഷ്യത്തിൽ ചേർന്ന ഷനോജ്​ ത​​​െൻറ വയർ കുറക്കാൻ ത​െന്ന ദൃഡനിശ്​ചയം ചെയ്​തിരിക്കുകയാണ്​. ഖത്തറിലെ എല്ലാ പാർക്കുകളിലും കോർണിഷിലുമൊക്കെ വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങൾ ഏറെയുണ്ട്​. നിരവധി പേർ ഇൗ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുണ്ട്​.

നല്ല ആരോഗ്യമുള്ള ജനതയെ സൃഷ്​ടിക്കാനും ആരോഗ്യകരമായ ജീവിതരീതിയിലേക്ക്​ കൈപിടിക്കാനുമാണ്​ ഖത്തർ എല്ലാ ഫെബ്രുവരി മാസത്തിലെയും രണ്ടാമത്തെ ചൊവ്വാഴ്​ച ദേശീയ കായികദിനമായി ആഘോഷിക്കുന്നത്​. കായികദിനത്തോടനുബന്ധിച്ച്​ ഹെൽത്ത്​ ക്ലബുകൾ പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നുണ്ട്​. മൻസൂറയിലെ ഡൈനാമിക്​ ജിമ്മി​​​െൻറ പ്രധാനപരിശീലകനാണ്​ ആൻഡ്രി റെയേഴ്​സ്​ ബാലിൻറ്​. ദേശീയദിനത്തോടനുബന്ധിച്ച്​ ജിമ്മിൽ പുതുതായി പ്രവേശനം നേടുന്നവർ ഏറെയാണെന്ന്​ ഇദ്ദേഹം പറയുന്നു. ആദ്യമൊക്കെ ജിമ്മിൽ വരുന്നവർ ഏറെ ബുദ്ധിമുട്ടും. പിന്നെ ക്രമേണ കാര്യങ്ങൾ എളുപ്പമാകും. പിന്നെയിത്​ ജീവിതത്തി​​​െൻറ ഭാഗമാകുന്നതോടുകൂടി ജീവിതം കൂടുതൽ ഉൗർജസ്വലമാകും.

പ്രത്യേക വ്യായാമമുറകൾ കൂടുതൽ ചെയ്യുന്നവർക്ക്​ ഫീസിൽ ഇളവ്​ അനുവദിക്കുന്ന സ്​ഥാപനങ്ങളുമുണ്ട്​. എല്ലായ്​പ്പോഴും ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്​ടിക്കാനാണ്​ തങ്ങൾ ഉൽസാഹിക്കുന്നതെന്നും ഇത്​ വലിയ അളവിൽ വിജയിക്കുന്നുണ്ടെന്നും ഡൈനാമിക്​ ജിമ്മി​​​െൻറ ജനറൽ മാനേജറായ റോമ റൂഡ്​വിഷ്​ പറയുന്നു. നജ്​മയിലെ സിറ്റി ജിം, പവർ കിങ്​ ജിം, മദാർഖദീമിലെ വിന്നർ ജിം, ബിറിങ്​ റോഡിലെ ബാക്ക്​ ടു ജിം, ജർമൻ ജിം, വെൽനസ്​ ജിം എന്നിവിടങ്ങളിലൊക്കെ മലയാളി പ്രവാസികളടക്കം സജീവമാണ്​. ആഴ്​ചയിൽ 30 മുതൽ 35 വരെ പുതിയ ആളുകൾ ചേരാൻ എത്തുന്നുണ്ടെന്ന്​ സിറ്റി ജിം മാനേജർ ബാലു ജലാലുദ്ദീൻ പറയുന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.