ദോഹ: ദേശീയ കായികദിനം ചൊവ്വാഴ്ച ആയിരുന്നെങ്കിലും ആഘോഷവും കായികപരിപാടികളും തീരുന്നില്ല. മലയാളികളടക്കമുള ്ളവരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും വിവിധ പരിപാടികൾ നടക്കുന്നുണ്ട്.
കഹ്റമ
കതാറ ബീച്ചിൽ നടന ്ന ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി വാട്ടര്‍ കോര്പ്പറേഷെൻറ (കഹ്റമ) കായികദിന പരിപാ ടികള്‍ ശ്രദ്ധേയമായി. ഡോ.മുഹമ്മദ് ബിന്‍ സാലേഹ് അല്‍സദ, കഹ്റമ പ്രസിഡൻറ് എന്ജിനിയര ് ഇസ്സ ബിന്‍ ഹിലാല്‍ അല്‍കുവാരി ഉള്‍പ്പടെയുള്ളവർ പങ്കെടുത്തു. വോളിേബാൾ, ഫുട്ബോള്‍, ടേബി ള്ടെന്നീസ്, സൈക്ലിങ് എന്നിവ നടന്നു. ഖത്തര്‍ വോളിബോള്‍ ഫെഡറേഷന്, ഖത്തരി ടേബിള്‍ ടെന്നീ സ് കമ്മിറ്റി എന്നിവയുടെ സഹകരണവും പരിപാടികള്ക്കുണ്ടായിരുന്നു. പുരുഷന്മാര്, വനി തകള്‍, കുട്ടികള്‍ എന്നിവരയെല്ലാം ഉള്‍പ്പെടുത്തിയുള്ള പരിപാടികളാണ് കഹ്റമ ഒരുക്കിയത്.
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ കായികദിന പരിപാടികൾ അല്യര്മൂഖ് പ്രിപ്പറേറ്ററി സ്കൂള്‍ ഫോര്‍ ബോയ്സില് നടന്നു. പ്രസിഡൻറ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആൽഥാനി, വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദി എന്നിവര്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ക്കായുള്ള പരിപാടികള്‍ മൗസ ബിന്ത് മുഹമ്മദ് പ്രിപ്പറേറ്ററി സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ നടന്നു. ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, പിങ്പോങ്, ജിംനാസ്റ്റിക്സ്, മാര്‍ഷ്യല്‍ ആര്‍ട്സ്, വെയ്റ്റ്ലിഫ്റ്റിങ്, അത്ലറ്റിക്സ്, ഫെന്‍സിങ്, സൈക്ലിങ് അസോസിയേഷനുകള്‍ നേതൃത്വം നല്കി. ഒളിമ്പിക് കമ്മിറ്റി സെക്കൻറ് വൈസ്പ്രസിഡൻറ് ഥാനി ബിന്‍ അബ്ദുല്റഹ്മാന് അല്‍കുവാരി, വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.ഇബ്രാഹിം ബിന്‍ സാലേഹ് അല്‍നുഐമി, ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ബൂ ഐനൈന്‍, ഒളിമ്പിക്ചാമ്പ്യന് മുതാസ് ബര്‍ഷിം, ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീമംഗങ്ങള്‍ എന്നിവരും കായികദിനപരിപാടികളില്‍ പങ്കാളികളായി. ഖത്തര്‍ തായ്ക്വോണ്ടോ ജൂഡോ ടീം, ഖത്തര്‍ ഗോള്‍ഫ് അസോസിയേഷന്, ഖത്തര്‍ വോളിബോള്‍ അസോസിയേഷന്, ഖത്തര്‍ ടെന്നീസ് സ്ക്വാഷ് ബാഡ്മിന്റണ്‍ ഫെഡറേഷന്, ഖത്തര്‍ സ്വിമ്മിങ് അസോസിയേഷന് എന്നിവയും പങ്കെടുത്തു.
ഖത്തർ ഗ്യാസ്
ഖത്തർ ഗ്യാസിലെ ജീവനക്കാർക്കും കുടുംബങ്ങൾക്കുമായി വിവിധ കായികദിനാഘോഷ പരിപാടികൾനടത്തി. ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ടേബിൾ ടെന്നീസ്, ബോക്സിങ് തുടങ്ങിയവ നടന്നു. അൽഖോറിൽ അഞ്ച് കിലോമീറ്റർ കുടുംബ വാക്കത്തോൺ, ബൈക്ക് റേസ്,നീന്തൽ എന്നിവയും നടന്നു.
കായികപരിപാടികളുമായി ‘ഫോട്ട’
തിരുവല്ല സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ ‘ഫോട്ട’യുടെ നേതൃത്വത്തിൽ മിയ പാർക്കിൽ ദേശീയകായികദിനം ആഘോഷിച്ചു. ഫുട്ബാൾ, ക്രിക്കറ്റ്, വടംവലി മൽസരങൾ നടന്നു. മുഖ്യരക്ഷാധികാരി ഡോ. കെ.സി ചാക്കോ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജിജി ജോൺ, റെജി കെ. ബേബി, തോമസ് കുര്യൻ, ബെന്നി ഫിലിപ്പ്, ഫിലിപ്പ് കെ. ജോൺ, വർക്കി സാമുവേൽ, ഷൈജു ജോർജ്, വർഗീസ് ചെറിയാൻ, ലൈനു,അലക്സ് കെ.മാത്യു എന്നിവർ നേതൃത്വം നൽകി.
ശാന്തിനികേതൻ സ്കൂൾ
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വിവിധ പരിപാടികളോടെ ദേശീയ കായികദിനം ആഘോഷിച്ചു. ഫുട്ബാൾ, ബാസ്ക്കറ്റ്ബാൾ, ബാഡ്മിൻറൺ, ടേബിൾ ടെന്നീസ്, ഒാട്ടമൽസരം എന്നിവ നടന്നു. മാനേജിങ് കമ്മിറ്റി അംഗം ടി.എസ്. റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ ഡോ. സുഭാഷ് നായർ, വൈസ് പ്രിൻസിപ്പൽ ഡഡ്ലീ ഒ കോണർ, അധ്യാപകരായ മെഹ്ജബീൻ, ഹീന ഇംറാൻ, മാത്യു എന്നിവർ വിജയികൾക്ക് സമ്മാനം നൽകി. കായികവകുപ്പിെൻറ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
ഒലീവ് ഇൻറർനാഷനൽ സ്കൂൾ
ഒലീവ് ഇൻറർനാഷനൽ സ്കൂളിൽ ദേശീയകായികദിനാഘോഷം നടത്തി. നുെഎജ ശാഖയിൽ നടന്ന പരിപാടിയിൽ വിവിധ ഗ്രൂപ്പുകളിലായി കുട്ടികൾ കായികപരിപാടികളിൽ പെങ്കടുത്തു. ഡോഡ്ജ് ബോൾ, ഫുട്ബാൾ, യോഗ എന്നിവ നടന്നു.
െഎഡിയൽ ഇന്ത്യൻ സ്കൂൾ
െഎഡിയൽ ഇന്ത്യൻ സ്കൂൾ നടത്തിയ ദേശീയകായികദിനാഘോഷത്തിൽ വ്യായാമ മുറകൾ, യോഗ പരിശീലനം, ഫുട്ബാൾ, വോളിബോൾ തുടങ്ങിയവ നടന്നു. പ്രിൻസിപ്പൽ സയ്യിദ് ഷൗക്കത്ത് അലി നേതൃത്വം നൽകി.
ബിർള പബ്ലിക് സ്കൂൾ
ബിർള പബ്ലിക് സ്കൂളിൽ ദേശീയകായികദിനാചരണത്തിൽ ചെയർമാൻ ലൂക്കോസ് കെ. ചാക്കോ ഖത്തർ പതാക ഉയർത്തി. രാജേഷ് പിള്ള പ്രാർത്ഥന ചൊല്ലി. പ്രിൻസിപ്പൽ എ.പി. ശർമ സന്ദേശം നൽകി. സ്കൂളിലെ പുതിയ ക്രിക്കറ്റ് നെറ്റ് ഉദ്ഘാടനം ചെയ്തു. വിവിധ കായികപരിപാടികളും നടത്തി.
ആർ.എസ്.സി. സ്പോർട്ടീവ്
ആർ.എസ്.സി. കായിക വിഭാഗത്തിെൻറ കീഴില്‍ നടത്തിയ ‘സ്പോർട്ടീവ് 19’ ദേശീയ കായിക ദിനത്തോടെ സമാപിച്ചു. ദോഹ, അസീസിയ, മദീന ഖലീഫ, സൗത്ത് എന്നീ 4 കേന്ദ്രങ്ങളിലാണ് കായിക ദിനത്തില്‍ മൽസരങ്ങൾ നടത്തിയത്. സെൻട്രൽ തല മത്സരത്തിൽ യഥാക്രമം ജൈദ, അസീസിയ, ജുനൂബിയ, സനായിയ എന്നീ സെക്ടറുകൾ വിജയികളായി. സുഹൈൽ ഉമ്മർ, ഇർഷാദ് ചന്തേര, നംഷാദ് പനമ്പാട്, നിഷാദ്, സലീം കുറുകത്താണി, സിറാജ് ആനക്കര, ഹാരിസ്, ബഷീർ വടക്കേക്കാട് എന്നിവർ നേതൃത്വം നൽകി.
ഏഷ്യൻ ടൗൺ
ഏഷ്യൻ ടൗണിൽ ഇബ്ൻ അജ്യാൻ പ്രൊജക്ട്സിെൻറ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കായികദിനാഘോഷം നടത്തി. ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് നീലാങ്ഷു ഡേ മുഖ്യാതിഥി ആയിരുന്നു. െഎ.സി.സിയുടെ നേതൃത്വത്തിൽ സൗജന്യമെഡിക്കൽക്യാമ്പും നടന്നു. തൊഴിലാളികൾക്കായി വിവിധ മൽസരങ്ങൾ നടത്തി. ഇബ്ൻ അജ്യാൻ പ്രൊജക്ട്സ് ചെയർമാൻ മുഹമ്മദ് ബിൻ മഹ്ദി ബിൻ അജ്യാൻ അൽഅഹ്ബാബി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.