ദോഹ: ആറാമത് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഏപ്രി ല്‍ 16ന്. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചുകൊണ്ടുള്ള 2019ലെ നാലാം നമ്പര്‍ അമ ീരി ഉത്തരവ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി പുറപ്പെടുവിച്ചു.
വോട്ടവകാശമുള്ളവരും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ എല്ലാവരും തങ്ങ ളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെടുന്നു. ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ ഉത്തരവ് പ്രാബല്യത്തിലാകും. പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷന് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വോട്ടര്‍പട്ടികയില്‍ നേരത്തെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ എല്ലാ പോളിങ് സ്റ്റേഷനുകളിലും സൗകര്യം ഒരുക്കിയിരുന്നു. നിരവധി പൗരന്മാരാണ് ഈ സൗകര്യം ഫലപ്രദ മായി വിനിയോഗിച്ചത്.
29 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. അടിസ്ഥാന പരമായി ഖത്തരി പൗരത്വം ഉ ണ്ടാവുകയോ പൗരത്വം ലഭിച്ചിട്ട് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയോ ചെയ്തവര്‍ക്കാണ് വോട്ടവകാശത്തിന്് അര്‍ഹത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.