ഖിഫ് ഫുട്ബാൾ മേളക്ക് ആവേശകരമായ തുടക്കം

ദോഹ: വെസ്​റ്റേൺ യൂണിയൻ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കുള്ള 12ാമത്​ ഖിഫ്​ അന്തർജില്ലാ ഫുട്ബാൾ ടൂർണമ​​െൻറിന്​ ദോഹ സ്​റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. വ്യാഴാഴ്ച നടന്ന ഉദ്​ഘാടന മത്സരത്തിൽ കെ.എം.സി.സി കോഴിക്കോട് എതിരില്ലാത്ത ഒരു ഗോളിന് മംവാഖ് മലപ്പുറത്തെ പരാജയപ്പെടുത്തി. വിരസമായി തുടങ്ങിയ കളിയുടെ ആദ്യ പകുതിയുടെ 18ാം മിനുട്ടിൽ കെ.എം.സി.സി കോഴിക്കോടിന് മുന്നേറ്റക്കാരൻ മുനീഷ് ഗോൾ നേടിയതോടെ കളിക്ക് വീറും വാശിയും കൈവന്നു. തുടർന്ന്​ മംവാഖ് ഉണർന്നു കളിച്ചെങ്കിലും കോഴിക്കോടി​​​െൻറ ഗോളി അഫ്സലി​​​െൻറ മികച്ച പ്രകടനത്തിനു മുന്നിൽ മംവാഖി​​​െൻറ തുടരെയുള്ള മുന്നേറ്റങ്ങൾ ഫലം കാണാതെ പോയതോടെ ഉദ്​ഘാടന മത്സരത്തിൽ കെ.എം.സി.സി കോഴിക്കോട്​ വിജയം കാണുകയായിരുന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.