ഖത്തർ പ്രശ്​നം: മലയാളക്കരയിലും കടുത്ത യാത്രപ്രതിസന്ധി 

കോ​ഴി​ക്കോ​ട്​: ഖ​ത്ത​റു​മാ​യി ചി​ല ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ന​യ​ത​ന്ത്ര​ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നെ തു​ട​ർ​ന്ന്​ കേ​ര​ള​ക്ക​ര​യി​ലും ക​ടു​ത്ത യാ​ത്ര​​പ്ര​തി​സ​ന്ധി. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ വി​മാ​ന യാ​ത്രി​ക​രെ​യാ​ണ്​ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. 

റ​മ​ദാ​നി​ൽ ഉം​റ​ക്കാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ൽ ബു​ക്ക്​ ചെ​യ്​​ത ​ഒ​േ​ട്ട​റെ ഗ്രൂ​പ്പു​ക​ൾ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന്​ മു​ൻ​കൂ​ർ പ​ണം വാ​ങ്ങു​ക​യും യാ​ത്ര​ക്ക്​ ത​യാ​റാ​വാ​ൻ അ​റി​യി​പ്പു​ന​ൽ​കു​ക​യും ചെ​യ്​​ത​ശേ​ഷ​മാ​ണ്​  പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​ത്. തീ​ർ​ഥാ​ട​ക​രോ​​ട്​ ​എ​ന്തു പ​റ​യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ എ​ത്തും​പി​ടി​യും കി​ട്ടാ​ത്ത അ​വ​സ്​​ഥ​യാ​ണെ​ന്ന്​ പ​ല ട്രാ​വ​ൽ ഏ​ജ​ൻ​റു​മാ​രും പ​റ​ഞ്ഞു. 

ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന്​ വ​ലി​യ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്​ ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ​യാ​ണ്. സൗ​ദി എ​യ​ർ​ലൈ​ൻ​സി​നും എ​മി​റേ​റ്റ്​​സി​നും ഇ​പ്പോ​ൾ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ സ​ർ​വി​സി​ല്ല. അ​തി​നാ​ൽ സൗ​ദി യാ​ത്ര​ക്കാ​രും ഉം​റ തീ​​ർ​ഥാ​ട​ക​രും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത്​ ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ​യാ​ണ്. 

ദോ​ഹ വ​ഴി​യാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്​​ഥാ​ന​ത്തെ​ത്തി​ക്കു​ന്ന​ത്. സൗ​ദി, യു.​എ.​ഇ, ബ​ഹ്​​റൈ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ര, ക​ട​ൽ, വ്യോ​മ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തോ​ടെ ഇ​തു​വ​ഴി യാ​ത്ര അ​സാ​ധ്യ​മാ​യി. ഇ​ത്​ ഏ​റ്റ​വും ബാ​ധി​ച്ച​ത്​ ഉം​റ തീ​ർ​ഥാ​ട​ക​രെ​യാ​ണ്. ഖ​ത്ത​ർ എ​യ​ർ​വേ​സി​ൽ ഉം​റ​ക്ക്​ പോ​യ നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ ഇ​പ്പോ​ൾ സൗ​ദി​യി​ലു​ണ്ട്. ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്​ സൗ​ദി​യി​ലേ​ക്ക്​ പ​റ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​തി​നാ​ൽ ഇ​വ​രു​ടെ തി​രി​ച്ചു​വ​ര​വ്​ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഉം​റ തീ​ർ​ഥാ​ട​ക​രെ മ​റ്റ്​ എ​യ​ർ​ലൈ​നു​ക​ളി​ൽ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നു​ള്ള  ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന്​ എ​യ​ർ​ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു.

ജൂ​ലൈ ആ​ദ്യ​ത്തി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ വേ​ന​ല​വ​ധി​ക്ക്​ അ​ട​ക്കും. ഇൗ ​മാ​സാ​വ​സാ​നം പെ​രു​ന്നാ​ൾ അ​വ​ധി കൂ​ടി​യു​ള്ള​തി​നാ​ൽ അ​വ​ധി​ ഒ​ന്നി​ച്ചാ​ക്കി നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ൻ കു​ടും​ബ​ങ്ങ​ൾ ത​യാ​റെ​ട​ത്തു​നി​ൽ​ക്കു​േ​മ്പാ​ഴാ​ണ്​ ഇ​ടി​ത്തീ​പോ​ലെ യാ​ത്ര​പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​ത്​്. 

ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലു​ള്ള മ​ല​ബാ​ർ പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ ഏ​റെ​യും ഖ​ത്ത​ർ എ​യ​ർ​വേ​​സി​നാ​ണ്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​ത്. ഇ​വ​ർ അ​ങ്ക​ലാ​പ്പി​ലാ​ണ്. പ​ല​രും ടി​ക്ക​റ്റ്​ റ​ദ്ദാ​ക്കി മ​റ്റ്​ എ​യ​ർ​ലൈ​ൻ​സു​ക​ളി​ൽ ടി​ക്ക​റ്റി​ന്​ പ​ര​ക്കം​പാ​യു​ക​യാ​ണ്. 

അ​മേ​രി​ക്ക, ഇം​ഗ്ല​ണ്ട്, ഇ​ത​ര യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ള​ി​​ലേ​ക്കൊ​ക്കെ​യും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ മു​ഖ്യ​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്​ ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ​യാ​ണ്. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും ന​ല്ല സ​ർ​വി​സു​മാ​ണ്​ ഇ​തി​ന്​ കാ​ര​ണം. പു​തി​യ പ്ര​തി​സ​ന്ധി ഇൗ ​സെ​ക്​​ട​റി​ലെ യാ​ത്ര​ക്കാ​രെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കും.

Tags:    
News Summary - qatar problem: karala has also in crisise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.