ഫോ​ക്ക​സ് ഖ​ത്ത​ർ ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാ​മി​ൽ​നി​ന്ന്

ഫോ​ക്ക​സ് ഖ​ത്ത​ർ ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാം

ദോ​ഹ: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഖ​ത്ത​ർ റീ​ജി​യ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡി​വി​ഷ​ണ​ൽ നേ​താ​ക്ക​ൾ​ക്കാ​യി ലീ​ഡ​ർ​ഷി​പ്പ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. നേ​തൃ​ത്വ ശേ​ഷി വ​ള​ർ​ത്തു​ക​യും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​റ​പ്പാ​ക്കു​ക​യുമാണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

ഐ.​ബി.​പി.​സി ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് താ​ഹ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​തൃ​ത്വം ഒ​രു സ്ഥാ​ന​മോ അ​ധി​കാ​ര​മോ മാ​ത്ര​മ​ല്ല, അ​ത് ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ സ്വീ​ക​രി​ക്കേ​ണ്ട പ്ര​വ​ർ​ത്തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പെ​ടു​ത്തി. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ലീ​ഡ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

സം​ഘ​ട​നാ വ​ള​ർ​ച്ച​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ മാ​ർ​ക്ക​റ്റി​ങ് സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സ്കൂ​ൾ ബോ​ക്സ് സി.​ഇ.​ഒ​യും സോ​ഫ്റ്റ് സ്‌​കി​ൽ ട്രൈ​യി​ന​റു​മാ​യ അ​മീ​ർ ഷാ​ജി സം​സാ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ഇ​രു​പ​ത് വ​ർ​ഷ​ത്തെ യാ​ത്ര​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു ഖ​ത്ത​ർ മു​ൻ​കാ​ല നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത “ലെ​ഗ​സി ലാ​ബ്” ഇ​ന്റ​റാ​ക്ടീ​വ് സെ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. സി.​ഇ.​ഒ സ​ഫീ​റു​സ്സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് സി​റാ​ജ് ഇ​രി​ട്ടി, ഫോ​ക​സ് ഖ​ത്ത​ർ സി.​ഒ.​ഒ ഡോ. ​റ​സീ​ൽ മൊ​യ്തീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​മീ​നു റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് ആ​ഷി​ഖ്, അ​ൻ​സ​ബ്, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ത്വാ​ഹ മു​ഹ​മ്മ​ദ്, റ​ഷീ​ഖ് ബ​ക്ക​ർ, ഫ​ഹ്‌​സി​ർ റ​ഹ്മാ​ൻ, ഹാ​ഫി​സ് ഷ​ബീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Focus Qatar Leadership Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-05 07:39 GMT