റ​മ​ദാ​ൻ ഖു​ർ​ആ​ൻ പ്ര​ശ്നോ​ത്ത​രി: പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഖ​ത്ത​റി​ന് (സി.​ഐ.​സി) കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച “സൂ​റ: അ​ൽ മും​ത​ഹി​ന – റ​മ​ദാ​ൻ ഖു​ർ​ആ​ൻ പ്ര​ശ്നോ​ത്ത​രി 2026” കേ​ന്ദ്ര​ത​ല പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ആ​യി​ര​ത്തി​ല​ധി​കം പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത പ​രീ​ക്ഷ​യി​ൽ വി​വി​ധ സോ​ണു​ക​ളി​ൽ നി​ന്നു​ള്ള പ​ഠി​താ​ക്ക​ൾ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി. മ​ദീ​ന ഖ​ലീ​ഫ സോ​ണി​ലെ ആ​യി​ശ ഷാ​ന ഒ​ന്നാം സ്ഥാ​ന​വും, റ​യ്യാ​ൻ സോ​ണി​ലെ എം. ​ഫാ​ത്തി​മ ര​ണ്ടാം സ്ഥാ​ന​വും, വ​ക്റ സോ​ണി​ലെ ഷി​ഹാ​ബ് ഹം​സ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

100 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് റ​യ്യാ​ൻ സോ​ണി​ലെ നാ​ദി​ർ ഉ​മ​ർ, തു​മാ​മ സോ​ണി​ലെ എം.​എ​ച്ച്. അ​ർ​ഷീ​ന, മ​ദീ​ന ഖ​ലീ​ഫ സോ​ണി​ലെ അ​ഫ്സ​ൽ മ​ല​യി​ൽ എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 138 പേ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. വി​ജ​യി​ക​ൾ​ക്കും പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത ഖു​ർ​ആ​ൻ പ​ഠി​താ​ക്ക​ൾ​ക്കും സി.​ഐ.​സി പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​അ​ർ​ഷ​ദ്, ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ഡ​യ​റ​ക്ട​ർ കെ.​ടി. മു​ബാ​റ​ക് എ​ന്നി​വ​ർ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ഖു​ർ​ആ​ൻ പ​ഠ​ന​ത്തെ കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ഠി​താ​ക്ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​വും പ​ഠ​നോ​ത്സാ​ഹ​വും വ​ള​ർ​ത്താ​നും ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ക്കു​മെ​ന്ന് ക്യു.​എ​സ്.​സി കോ​ഓ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Ramadan Quran Quiz: Exam Results Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-05 07:39 GMT