ലിബിയൻ പ്രധാനമന്ത്രിയും അമീറും കൂടിക്കാഴ്ച നടത്തി

ദോഹ: ലിബിയൻ ദേശീയ സഖ്യം പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കൗൺസിൽ ചെയർമാനുമായ ഫായിസ് അൽ സർറാജ, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. 
അമീരി ദീവാനിൽ നടന്ന ചർച്ചയിൽ, ലിബിയയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ലിബിയയിലെ സുരക്ഷയും സ്ഥിരതയും വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളും അമീറിന് ലിബിയൻ നേതാവ് വിശദീകരിച്ചു. 
അതേസമയം, ലിബിയൻ ജനതക്കും സർക്കാറിനും ഖത്തറി​െൻറ പൂർണ പിന്തുണയുണ്ടെന്നും ആരോഗ്യകരമായ സംവാദത്തിലൂടെയുള്ള രാഷ്ട്രീയ  പരിഹാരം കാണുന്നതിനുള്ള വിവിധ പാർട്ടികളുടെ താൽപര്യത്തിന് അനുകൂലമാണ് ഖത്തറി​െൻറ നിലപാടെന്നും കൂടിക്കാഴ്ചക്കിടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലിബിയൻ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി. ഖത്തറും ലിബിയയും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും വിവിധ മേഖലകളിൽ അത് വിശാലമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളെ സംബന്ധിച്ചും പൊതു പ്രാധാന്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
 

Tags:    
News Summary - qatar primeminister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.