ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി

ഈജിപ്ത് സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി; ഈജിപ്ത് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദെല്ലാത്തിയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച കെയ്‌റോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങൾ, ലബനാനിലെ സാഹചര്യം, ഗസ്സ മുനമ്പിലെ പുതിയ സംഭവവികാസങ്ങൾ എന്നിവയും ചർച്ചയായി.

മേഖലയിലെ സംഘർഷാവസ്ഥ കുറക്കുന്നതിനും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി നടക്കുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചും നേതാക്കൾ ആശയവിനിമയം നടത്തി. നിലവിൽ തുടരുന്ന മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂലമായി പ്രതികരിക്കേണ്ടത് അനിവാര്യമാണെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാനപരമായ മാർഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനും, സംഘർഷം വീണ്ടും രൂക്ഷമാകുന്നത് തടയുന്ന ദീർഘകാല കരാറിലെത്തുന്നതിനും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Qatar Prime Minister visits Egypt; holds talks with the Egyptian Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.